2014 ഉണ്ണിയ്ക്ക് ദൈവാനുഗ്രഹം ലഭിച്ച വര്‍ഷം!
നടന്‍ ഉണ്ണി മകുന്ദന്‍ 2014 ല്‍ സന്തോഷവാനും സംതൃപ്തനുമാണ്. വ്യക്തിപരമായും ഔദ്യോഗികപരമായും. ഈ വര്‍ഷം തന്റെ ജീവിതത്തിലുണ്ടാക്കിയ ചില സന്തോഷങ്ങളെ കുറിച്ച് ഉണ്ണി ഫേസ്ബുക്കില്‍.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
എല്ലാത്തിനും നന്ദി പറഞ്ഞ ഉണ്ണി തനിക്കീ വര്‍ഷം ദൈവാനുഗ്രഹം അനുഭവിയ്ക്കാന്‍ കഴിഞ്ഞതായി പറയുന്നു. ഒത്തിരി കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. വ്യക്തിപരമായും ഒദ്യോഗികപരമായും ഇനിക്കീ വര്‍ഷം പ്രധാനപ്പെട്ടതാണ്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എന്നെ എഴുന്നേറ്റ് നിര്‍ത്തി എന്നൊക്കെയാണ് ഉണ്ണിയുടെ പോസ്റ്റ്. പുതിയ വര്‍ഷം ഒത്തിരി നല്ല സിനിമകളുടെ ഭാഗമാകുമെന്ന വാഗ്ദാനവും ഉണ്ണി മുകുന്ദന്‍ നല്‍കുന്നു.

മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷം ഉണ്ണി ചെയ്തത്. 'ലാസ്റ്റ് സപ്പറി'ലൂടെ തുടങ്ങിയെങ്കിലും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ രണ്ടാമത് ചെയ്ത 'വിക്രമാദിത്യന്‍' ഉണ്ണിയുടെ കരിയറിലെ തന്നെ ടേണിങ് പോയിന്റായ ചിത്രമാണ്.
മമ്മൂട്ടിയ്‌ക്കൊപ്പം 'രാജാധിരാജ'യില്‍ ഒരു അതിഥി താരമായും ഉണ്ണി പ്രത്യക്ഷപ്പെട്ടു. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ പോലുള്ള നല്ല സിനിമാ സൗഹൃദങ്ങളും ഉണ്ണിയ്ക്കുണ്ടായത് ഈ വര്‍ഷമാണ്.
ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'ഫയര്‍മാന്‍' എന്ന ചിത്രത്തിലാണ് ഉണ്ണി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാറ്റും മഴയും, ബ്ലാക്കൗട്ട്, കെഎല്‍10 പത്ത് എന്നീ ചിത്രങ്ങളില്‍ ഉണ്ണി പുതിയ വര്‍ഷം അഭിനയിക്കും.


Click it and Unblock the Notifications











