സിനിമയില്‍ നിന്ന് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് ഉണ്ണി തിരുത്തി
മുമ്പ് പല അഭിമുഖത്തിലും ഉണ്ണി മുകുന്ദനോട് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ താരം പറഞ്ഞത്, താന്‍ പ്രണയിക്കും , വിവാഹം കഴിയ്ക്കും പക്ഷെ അതൊരിക്കലും സിനിമയില്‍ നിന്നാവില്ലെന്നാണ്. ടീച്ചിങ് പ്രൊഫഷനോ, ബാങ്കിങ് മേഖലയ്‌ക്കോ ആണ് ഉണ്ണി പ്രധാന്യം നല്‍കിയത്. അതിന് വ്യക്തമായ കാരണങ്ങളും ഉണ്ണിയ്ക്കുണ്ടായിരുന്നു. അമ്മയും ചേച്ചിയും ഈ മേഖലയില്‍ നിന്നുള്ളവരാണ്, സിനിമക്കാര്‍ തിരക്കുള്ളവരാണ് എന്നൊക്കെ.
പക്ഷെ ഇപ്പോള്‍ ഈ പറഞ്ഞതൊക്കെ ഉണ്ണി മുകുന്ദന്‍ തിരുത്തി. എല്ലാം വരുന്നതുപോലെ വരട്ടെ എന്ന ചിന്താഗതിയാണത്രെ ഇപ്പോള്‍ ഉണ്ണിയ്ക്ക്. സിനിമയില്‍ നിന്ന് വിവാഹം കഴിയ്ക്കില്ലെന്ന് പണ്ട് പറഞ്ഞതൊക്കെ തിരുത്തിയെന്ന് ഉണ്ണി തന്നെ പറയുന്നു. പക്വതയിലെത്താനുള്ള ശ്രമിത്തിന്റെ ഭാഗമാണ് ഈ പുനര്‍ചിന്ത. തുടര്‍ന്ന് വായിക്കൂ.

സിനിമയില്‍ നിന്ന് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് ഉണ്ണി തിരുത്തി
സത്യത്തില്‍ വാലന്റെന്‍സ് ഡേ പോലും ഉണ്ണി മുകുന്ദന്‍ മറന്നു പോയത്രെ. പ്രണയദിനത്തില്‍ പ്രണയത്തോട് കൂട്ടുകൂടാന്‍ താത്പര്യമില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

സിനിമയില്‍ നിന്ന് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് ഉണ്ണി തിരുത്തി
സിനിമാ വിശേഷങ്ങള്‍ ചോദിക്കാനും മറ്റും പല പെണ്‍കുട്ടികളും വിളിക്കാറുണ്ട്. ഫേസ്ബുക്കിലും മറ്റും മെസേജ് അയക്കാറുണ്ട്. പക്ഷെ ഇതുവരെ ആരും ഉണ്ണിയോട് പ്രണയിക്കുന്നു എന്ന് പറഞ്ഞില്ലത്രെ.

സിനിമയില്‍ നിന്ന് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് ഉണ്ണി തിരുത്തി
കോളേജ് പഠനം ഇപ്പോള്‍ തുടങ്ങിയതേയുള്ളൂ. കോളേജ് ലൈഫ് മിസ് ചെയ്യുന്നതില്‍ പണ്ട് വിഷമം തോന്നിയിരുന്നു. ഇപ്പോള്‍ അതുമില്ല. കോളേജില്‍ പോകാത്തതിനാല്‍ പ്രണയിക്കാന്‍ അവസരം ലഭിച്ചതുമില്ലത്രെ.

സിനിമയില്‍ നിന്ന് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് ഉണ്ണി തിരുത്തി
മുമ്പ് ഇതുപോലൊരു അഭിമുഖത്തില്‍ പ്രണയിക്കുന്നവരോട് അസൂയ തോന്നാറുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നും തോന്നാറില്ലെന്ന് ഉണ്ണി പറഞ്ഞു.

സിനിമയില്‍ നിന്ന് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് ഉണ്ണി തിരുത്തി
ആലോചനകള്‍ പലതും വന്നിരുന്നു. ഒന്നും ശരിയായില്ല. ഇനി ഏതായാലും രണ്ട് മൂന്ന് വര്‍ഷത്തേയ്ക്ക് വിവാഹാലോചനകളൊക്കെ നിര്‍ത്തി വച്ചിരിക്കുകയാണത്രെ. കരിയറില്‍ മാത്രമാണ് ശ്രദ്ധ.

സിനിമയില്‍ നിന്ന് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് ഉണ്ണി തിരുത്തി
പണ്ട് സിനിമയില്‍ നിന്ന് വേണ്ട എന്ന് പറഞ്ഞിരുന്നു. സിനിമക്കാര്‍ തിരക്കുള്ളവരായിരിക്കും എന്നതുകൊണ്ടാണ് വേണ്ടെന്ന് പറഞ്ഞത്. ടീച്ചിങ് ഫീല്‍ഡിലുള്ളവരെയോ ബാങ്ക് ഉദ്യോഗസ്ഥരെയോ ആണ് ഭാവി വധുവായി സങ്കല്‍പിച്ചത്. ഇപ്പോള്‍ എല്ലാം വരുന്നത് പോലെ വരട്ടെ എന്നാണ് ഉണ്ണി പറയുന്നത്

സിനിമയില്‍ നിന്ന് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് ഉണ്ണി തിരുത്തി
വിവാഹ ശേഷം പോകാനാഗ്രഹിയിക്കുന്ന സ്ഥലങ്ങളേറെയുണ്ട്. എല്ലാം ഇന്ത്യയ്ക്ക് അകത്തു തന്നെയാണ്. പുറത്തേക്ക് പോകാന്‍ താത്പര്യമില്ല. ഹിമാലയത്തില്‍ പോകണമെന്നത് വലിയ ആഗ്രഹമാണത്രെ.

സിനിമയില്‍ നിന്ന് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് ഉണ്ണി തിരുത്തി
ഇപ്പോള്‍ താന്‍ പക്വതയിലെത്താനുള്ള ശ്രമത്തിലാണെന്നാണ് ഉണ്ണി മുകുന്ദന്‍ തന്നെ പറയുന്നത്. വിടുവ പറയുന്നതൊക്കെ നിര്‍ത്തി. സിനിമയെ കുറിച്ചുകൂടെ ഗൗരവത്തിലെടുത്തിരിക്കുകയാണ്.

സിനിമയില്‍ നിന്ന് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് ഉണ്ണി തിരുത്തി
മലയാള സിനിമയില്‍ ആരാധിക്കുന്ന നടിമാര്‍ ഒത്തിരിയുണ്ട്. പക്വതയാര്‍ജിച്ചതുകൊണ്ട് അവരുടെ പേര് പറയുന്നില്ല. കഴിഞ്ഞ വര്‍ഷമായിരുന്നെങ്കില്‍ പറഞ്ഞേനെ. ഇപ്പോള്‍ വളരെ സൂക്ഷിച്ചു മാത്രമേ സംസാരിക്കുകയുള്ളൂ പോലും.

Click it and Unblock the Notifications