മമ്മൂക്കയുടെ മാമാങ്കം മിന്നിക്കും! ചിത്രത്തില്‍ മെഗാസ്റ്റാറിനൊപ്പം ഉണ്ണി മുകുന്ദനും! ഇത് പൊളിക്കും
Recommended Video

മലയാളത്തില്‍ നിരവധി ആരാധകരുളള യുവതാരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലും തിളങ്ങിയ നടന്‍ ഇന്‍ഡസ്ട്രിയിലെ തിരക്കേറിയ താരങ്ങളിലൊരാള്‍ കൂടിയാണ്. ഏത് തരം വേഷങ്ങളും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ നടന് സാധിക്കാറുണ്ട്. മലയാളത്തില്‍ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഉണ്ണി തുടര്‍ന്നും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു.
നിലവില്‍ അണിയറയില്‍ ഒരുങ്ങുന്ന നിരവധി സിനിമകളില്‍ നടന്‍ അഭിനയിക്കുന്നുണ്ട്. നിവിന്‍ പോളി നായകനാവുന്ന മിഖായേലാണ് ഉണ്ണി മുകുന്ദന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അതേസമയം പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു സന്തോഷ വിവരം പങ്കുവെച്ച് കൊണ്ട് ഉണ്ണി എത്തിയിരുന്നു. പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ചുകൊണ്ടായിരുന്നു താരം എത്തിയിരുന്നത്.

മാമാങ്കത്തില്‍ ഉണ്ണി മുകുന്ദനും
മലയാളത്തിന്റെ മെഗാസ്റ്റാറിന്റെതായി ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മാമാങ്കം. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചരിത്ര പ്രാധാന്യമുളള ചിത്രത്തില്‍ മമ്മൂക്കയുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. അതേസമയം മാമാങ്കത്തില്‍ ഉണ്ണി മുകുന്ദനും അഭിനയിക്കുമെന്നുളള വിവരം വന്നിരിക്കുകയാണ്. ഉണ്ണി തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പങ്കുവെച്ചത്. മമ്മൂക്കയ്‌ക്കൊപ്പം തുല്യ പ്രാധാന്യമുളള വേഷത്തിലായിരിക്കും താരം ചിത്രത്തില്‍ എത്തുക.

14 കോടി മുതല്‍ മുടക്കിലാണ്
ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം സജീവ് പിളളയാണ് സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരുന്നത്. ഉണ്ണി മുകുന്ദന് പുറമെ നീരജ് മാധവും ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നുണ്ട്. 14 കോടി മുതല്‍ മുടക്കിലാണ് മാമാങ്കത്തിന്‌റ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നത്. മംഗലാപുരത്ത് വെച്ചായിരുന്നു സിനിമയ്ക്ക് തുടക്കമായത്.ചിത്രത്തിന്റെ അടുത്ത ഷെഡ്യുളിലായിരിക്കും ഉണ്ണി മുകുന്ദന്‍ ജോയിന്‍ ചെയ്യുക

മാമാങ്കത്തിന്റെ റിലീസ്
മാമാങ്കത്തിന്റെ റിലീസ് അടുത്ത വര്‍ഷം തന്നെയുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഫാന്‍മേഡ് പോസ്റ്ററുകളും മറ്റും ധാരാളമായി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ടീസറിനായും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
പോസ്റ്റ് കാണൂ

ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ്
മാമാങ്കത്തിനു പുറമെ ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ് എന്നൊരു ചിത്രവും ഉണ്ണി മുകുന്ദന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ്. പൃഥ്വിരാജിന്റെ ചോക്ലേറ്റ് എന്ന ചിത്രവുമായി സാമ്യമുളള സിനിമ പുതിയ രീതിയിലാണ് അണിയിച്ചൊരുക്കുന്നത്. ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

മാര്‍ക്കോ ജൂനിയര്‍
നിവിന്‍ പോളിയുടെ മിഖായേലാണ് ഉണ്ണി മുകുന്ദന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും ക്യാരക്ടര്‍ പോസ്റ്ററുകളുമെല്ലാം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായ മിഖായേലില്‍ വില്ലന്‍ വേഷത്തിലാണ് ഉണ്ണി എത്തുന്നത്. ചിത്രത്തിലെ മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Click it and Unblock the Notifications