ദി ലാസ്റ്റ് സപ്പറില്‍ ഉണ്ണി മുകുന്ദനും പേര്‍ളിയും
മികച്ചൊരു നടനാണ് താനെന്ന് തെളിയിക്കാന്‍ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ടെങ്കിലും മല്ലു സിങ്ങിന് ശേഷം മികച്ചൊരു ചിത്രമോ കഥാപാത്രമോ ഉണ്ണി മുകുന്ദന് ലഭിച്ചിട്ടില്ല. പിന്നീട് വന്ന പാതിരാമണല്‍, ഒറീസ എന്നീ ചിത്രങ്ങളെല്ലാം ഏറെ പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെടാതെ പോവുകയാണുണ്ടായത്.
എന്തായാലും അഭിനയജീവത്തില്‍ വിജയപരാജയങ്ങള്‍ സാധാരണമാണെന്ന് വിശ്വസിക്കുന്ന ഉണ്ണി ഇനിയും ഭാഗ്യപരീക്ഷണങ്ങള്‍ക്ക് മുതിരുകയാണ്. ഉണ്ണി കരാറില്‍ ഒപ്പുവച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ദി ലാസ്റ്റ് സപ്പര്‍ ആണ്.

നവാഗത സംവിധായകനായ വിനില്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ പുത്തന്‍ നായിക നടി പേര്‍ളി മാണിയാണ് ഉണ്ണിയുടെ നായികയായി എത്തുന്നത്. ഇവരെക്കൂടാതെ ശ്രീനാഥ് ഭാസി, അരുണ്‍ നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇമ്മാനുവല്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എസ് ജോര്‍ജ്ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അമൃത ടിവിയിലെ പാചക പരിപാടിയായ ടേസ്റ്റ് ഓഫ് കേരളയുടെ അവതാരകയായി എത്തിയ സേറയാണ് പേര്‍ളി മാണിയായി സിനിമയില്‍ ഭാഗ്യപരീക്ഷണം നടത്തുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയെന്ന ചിത്രത്തില്‍ നായകന്മാര്‍ക്ക് യാത്രയില്‍ ലഭിക്കുന്ന കൂട്ടുകാരുടെ കൂട്ടത്തില്‍ ഒരുവേഷം ചെയ്തത് പേര്‍ളിയായിരുന്നു.


Click it and Unblock the Notifications











