മോഹന്‍ലാലിനോടും മമ്മൂട്ടിയോടും ഒരു വേര്‍തിരിവും എനിക്കില്ല, ഉണ്ണിയുടെ തുറന്ന കത്ത്
മലയാളത്തിലെ ഏതൊരു നടീ നടന്മാരും നേരിട്ട ചോദ്യമായിരിക്കും മോഹന്‍ലാല്‍ ഫാന്‍ ആണോ മമ്മൂട്ടി ഫാന്‍ ആണോ എന്നത്. അതിന് പലരും ഡിപ്ലോമാറ്റിക്കായ മറുപടി പറഞ്ഞ് തലയൂരും. അല്ലെങ്കില്‍ ഉണ്ണി മുകുന്ദനെ പോലെ ഇന്‍സ്റ്റഗ്രാമില്‍ ഒരു നീണ്ട പോസ്റ്റ് ഇടേണ്ടി വരും.
ആ ഒരു ചോദ്യത്തോട് പ്രതികരിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ആക്രമിയ്ക്കുന്ന മമ്മൂട്ടി - മോഹന്‍ലാല്‍ ഫാന്‍സിന് ഒരു തുറന്ന കത്തുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇവര്‍ ഇരുവര്‍ക്കും താന്‍ ഒരു വേര്‍തിരിവും വച്ചിട്ടില്ല എന്ന് നടന്‍ വ്യക്തമാക്കി.

ലാലേട്ടന്റെയും മമ്മൂക്കയുടെയും കഥാപാത്രങ്ങള്‍ കണ്ട് അതൊരു പ്രചോദനമാക്കിയാണ് ഞാനും എന്റെ സിനിമ ജീവിതം തുടങ്ങിയത്. എന്നെ പോലൊരു ചെറിയ നടന്‍ ഇവരില്‍ ആരുടെ ഫാന്‍ ആണ് എന്നതിന്റെ പേരില്‍ ഓണ്‍ലൈനില്‍ കണ്ട ചില ചേരിതിരിവും തര്‍ക്കവും വല്ലാതെ വേദനിപ്പിച്ചു എന്ന് ഉണ്ണി പറയുന്നു.
ഏറ്റവും പുതിയ ചിത്രമായ മിഖായേല്‍ റിലീസാകാന്‍ ദിവസങ്ങളേ ഇനിയുള്ളൂ. ഈ ഒരു അവസരത്തില്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമായ ഇത്തരത്തിലുള്ള ഒരു സംഭവം ഒരുപാട് വേദനിപ്പിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു തുറന്നെഴുത്ത് എന്ന് നടന്‍ വ്യക്തമാക്കിയിട്ടുണ്ട്


Click it and Unblock the Notifications











