മമ്മൂട്ടിയ്‌ക്കൊപ്പം വീണ്ടും ഉണ്ണി മുകുന്ദന്‍
മമ്മൂട്ടിയെന്ന് പറഞ്ഞാല്‍ ഉണ്ണി മുകുന്ദന്‍ ചാവും. പല അവസരങ്ങളിലും താരമത് തുറന്ന് സമ്മതിച്ചിട്ടുണ്ട്. 'ബോംബെ മാര്‍ച്ച് 12' എന്ന ചിത്രത്തിന് ശേഷം അടുത്തിടെ റിലീസായ 'രാജാധിരാജ'യില്‍ ഒരു പാട്ട് രംഗത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞതിലെ സന്തോഷം അത്രവലുതായിരുന്നു.
ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഉണ്ണിയ്ക്ക് ഒരിക്കല്‍ കൂടെ അവസരം ലഭിച്ചിരിക്കുന്നു. ഫേസ്ബുക്കിലൂടെ ഉണ്ണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ എല്ലാ സന്തോഷവും എക്‌സൈറ്റ്‌മെന്റും രണ്ട് വരിയിലൊതുങ്ങുന്ന ഉണ്ണിയുടെ പോസ്റ്റില്‍ നിന്നും വ്യക്തമാണ്.

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'ഫയര്‍മാന്‍' എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നത്. ഉണ്ണിയെ കൂടാടെ നൈല ഉഷയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു ഫയര്‍മാനായാണ് എത്തുന്നത്. ഒരു റസ്‌ക്യു ഓപ്പറേഷന്റെ കഥപറയുന്ന ചിത്രത്തില്‍ ഫയര്‍മാന്റെ സാഹസികതയാണ് പ്രമേയമാക്കുന്നത്. ക്രേസി ഗോപാലന്‍, തേജാഭായി ആന്റ് ഫാമിലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീപു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫയര്‍മാന്‍.


Click it and Unblock the Notifications