ഉണ്ണി മുകുന്ദന്‍ യൂണിഫോമൊക്കെയിട്ട് വീണ്ടും പഠിക്കാന്‍ പോകുന്നു
സിനിമയിലല്ല എന്നാദ്യമേ പറഞ്ഞേക്കാം. ഉണ്ണി മുകുന്ദന്‍ പഠനം തുടരുകയാണ്. പ്ലസ് ടു പഠനം പൂര്‍ത്തിയായ ശേഷം സിനിമയിലെത്തിയ ഉണ്ണി മുകുന്ദന് പിന്നീട് അത് തുടരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 27 കാരനായ ഉണ്ണി ഇപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ക്ലാസ് തുടങ്ങി. പഠനവും, ഫ്രണ്ട്‌സുമായി.
തൃശ്ശൂര്‍ കോളേജില്‍ ബിഎ ജേര്‍ണലിസം കോഴിസിനാണ് ഉണ്ണി മുകുന്ദന്‍ ചേര്‍ന്നിരിക്കുന്നത്. എന്ത് കൊണ്ട് ജേര്‍ണലിസം എടുത്തു എന്ന ചോദിച്ചപ്പോള്‍ ഉണ്ണി പറഞ്ഞത് തനിക്ക് ലിറ്ററേച്ചര്‍ ഇഷ്ടമാണ്. ഇംഗ്ലീഷോ ജേര്‍ണലിസമോ ആയിരുന്നു മനസ്സില്‍. പിന്നീട് എന്ത് ചെയ്താലും ഭാവിയില്‍ തനിക്കത് ഉപകാരപ്രദമായിരിക്കണം എന്ന് തോന്നി. അങ്ങനെ ജേര്‍ണലിസം തിരഞ്ഞെടുത്തു എന്നാണ് ഉണ്ണി പറഞ്ഞത്.

ക്ലാസ് തുടങ്ങിയിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂവെങ്കിലും ഉണ്ണിയ്ക്ക് നിറയെ ഫ്രണ്ട്‌സിനെ കിട്ടി. തനിക്ക് വളരെ ചുരുങ്ങിയ ഫ്രണ്ട്‌സ് മാത്രമേ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ 150ന് മുകളില്‍ കോളേജ് പ്രണ്ട്‌സായി. ക്ലാസിലെ പെണ്‍കുട്ടികള്‍ എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോള്‍ അവരൊക്കെ എക്‌സൈറ്റഡ് ആണെന്നാണ് പറഞ്ഞത്. പക്ഷെ അവരിലൊരാളായെ എന്നെ കാണുന്നൂള്ളൂ. ടീച്ചേഴ്‌സും നല്ല സഹകരണമാണ്. കൂട്ടുകാര്‍ തന്നെ മസില്‍ അളിയന്‍ എന്നാണ് വിളിക്കുന്നതെന്നും ഉണ്ണി പറഞ്ഞു.
കോളേജില്‍ യൂണിഫോമൊക്കെയുണ്ട്. ഉണ്ണിയ്ക്കിതുവരെ തയ്ച്ചുകിട്ടിയില്ല. പഠനത്തോടൊപ്പം സിനിമയും മുന്നോട്ട് കൊണ്ടുപോകാനാണ് തനിക്ക് ആഗ്രഹമെന്ന് ഉണ്ണി പറഞ്ഞു. ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന 'ഫയര്‍മാന്‍' എന്ന ചിത്രത്തില്‍ തന്റെ ഷെഡ്യൂല്‍ പൂര്‍ത്തിയാക്കിയാണ് ഉണ്ണി കോളേജിലെത്തിയത്.


Click it and Unblock the Notifications











