»   » കാവ്യയെ ഇഷ്ടമാണെന്ന് യുവനടന്‍

കാവ്യയെ ഇഷ്ടമാണെന്ന് യുവനടന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/unni-mukundan-likes-kavya-madhavan-2-103496.html">Next »</a></li></ul>

ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണുള്ള നിത്യാമേനോനൊപ്പവും യുവനടിമാരില്‍ ശ്രദ്ധേയയായ സംവൃതയ്‌ക്കൊപ്പവും അന്യഭാഷകളിലും തന്റെ കഴിവു തെളിയിച്ച രമ്യ നമ്പീശനൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞ നടനാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ തന്റെ ഇഷ്ടനായിക ഇവരൊന്നുമല്ലെന്ന് നടന്‍ പറയുന്നു. കാവ്യയാണ് ഉണ്ണിയുടെ മനം കീഴടക്കിയ നായിക. 'ചിത്രഭൂമി'യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സത്യം തുറന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല. ഒരു സിനിമാപ്രേക്ഷകന്‍ എന്ന നിലയില്‍ കാവ്യയെ എനിക്കിഷ്ടമാണ്. ഗുജറാത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ അധികം മലയാള സിനിമകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കണ്ട സിനിമകളിലധികവും കാവ്യയുടേതായിരുന്നു. ഇതുവരെ കാവ്യയെ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ അവര്‍ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

റാംബോ ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ സില്‍വെര്‍സ്റ്റര്‍ സ്റ്റാലോണിന്റെ ആരാധകനായ ഉണ്ണി മുകുന്ദന് മലയാളത്തില്‍ ഇഷ്ടം മമ്മൂട്ടിയോടാണ്. ആദ്യമായി കണ്ടതും സംസാരിച്ചതും മമ്മൂട്ടിയോടാണ്. മമ്മൂക്ക ശരീരം സംരക്ഷിക്കാന്‍ കാണിക്കുന്ന അര്‍പ്പണബോധമാണ് ഉണ്ണിയെ മമ്മൂക്കയുടെ ആരാധകനാക്കി മാറ്റിയത്. തങ്ങള്‍ കൂടുതലും സംസാരിക്കാറുള്ളതും അതെ കുറിച്ചാണ്. പേഴ്‌സണല്‍ ലൈഫില്‍ തന്റെ റോള്‍ മോഡലും മമ്മൂട്ടിയാണെന്ന് നടന്‍ പറയുന്നു.
അടുത്ത പേജില്‍
ഉണ്ണി മുകുന്ദന്‍ പരസ്യചിത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് പിന്നില്‍

<ul id="pagination-digg"><li class="next"><a href="/news/unni-mukundan-likes-kavya-madhavan-2-103496.html">Next »</a></li></ul>
English summary
Actor Unni Mukundan says that Kavya Madhavan is his dream heroine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam