twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിനു പിന്നാലെ ഉണ്ണി മുകുന്ദനും വുമൻസ് കോളേജിലേയ്ക്ക്!! ചോക്ലേറ്റ് വീണ്ടും വെളളിത്തിരയിൽ...

    ചോക്ലേറ്റിന്റെ റീമേക്കോ രണ്ടാംഭാഗമോ അല്ല

    |

    2007ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ചോക്ലേറ്റ്. മൂവായിരത്തോളം പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേയ്ക്ക് ഒരു ആൺകുട്ടി എത്തുകയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമാണ് സിനിമ ചർച്ച ചെയ്തിരുന്നത്. റോമ, സംവൃത സുനിൽ, രമ്യ നമ്പീശൻ, ജയസൂര്യ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ സൂപ്പർ ഹിറ്റ് വിജയമായിരുന്നു.

    prithivraj-unnimukundan

     സ്വാമി ശരണം..!! കറുത്ത വസ്ത്രം ധരിച്ച് മോഹൻലാൽ, താരം ഉദ്ദ്യേശിച്ചത് ഇതോ, ആവേശത്തോടെ ആരാധകർ.. സ്വാമി ശരണം..!! കറുത്ത വസ്ത്രം ധരിച്ച് മോഹൻലാൽ, താരം ഉദ്ദ്യേശിച്ചത് ഇതോ, ആവേശത്തോടെ ആരാധകർ..

    ഇപ്പോഴിത ചോക്ലേറ്റിന്റെ പുതിയ രൂപവുമായി ഉണ്ണിമുകുന്ദൻ എത്തുകയാണ്. ചോക്ലേറ്റ് റീടോൾഡ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ബിനു പീറ്റർ സംവിധാനം ചെയ്യുന്ന ചോക്ലേറ്റ് റീടോൾഡിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്ന സേതുവാണ്. സേതുവും , സച്ചിയും ചേർന്നായിരുന്നു ചോക്ലേറ്റിന് തിരക്കഥ ഒരുക്കിയത്. അതേസമയം ചോക്ലേറ്റിന്റെ റീമേക്കോ രണ്ടാംഭാഗമോ അല്ല. പുതിയ ആവിഷ്കാരമായിരിക്കും ചിത്രമെന്നും സേതു പറഞ്ഞു.

     തൂവാനത്തുമ്പികളിലെ ജയകൃഷ്ണനു ശേഷം ലാലേട്ടൻ വീണ്ടും തൃശൂർക്കാരനാകുന്നു... തൂവാനത്തുമ്പികളിലെ ജയകൃഷ്ണനു ശേഷം ലാലേട്ടൻ വീണ്ടും തൃശൂർക്കാരനാകുന്നു...

    3000 ഓളം പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേയ്ക്ക് അഭിമന്യൂ എന്നുള്ള ചെറുപ്പക്കാരൻ വരുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. അഭിമന്യൂ പഠിക്കാനോ പഠിപ്പിക്കാനോ അല്ല കോളേജിൽ എത്തുന്നത്. അയാളുടെ വരവും കുട്ടികൾകുന്ന മാറ്റവുമാണ് സിനിമയുടെ പ്രമേയം. സാധാരണ ക്യാംപെസ് ചിത്രങ്ങളിൽ നിന്ന വ്യത്യസ്തമാണ് ചോക്ലേറ്റ് റീടോൾഡ്. സാധരണ ക്യാംപെസ് ചിത്രങ്ങളിൽ നായകന്റെ ഭാഗത്തു നിന്നാണ് പ്രണയം പറയുന്നത്. എന്നാൽ ഇവിടെ നായികയായണ് പ്രണയം തുറന്നു പറയുന്നത്.

    English summary
    unni mukundan new movie chocaltereroled
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X