മോഹന്‍ലാലിന്റെ മകനായി ഉണ്ണി മുകുന്ദന്‍; ഫഹദ് ഫാസില്‍ പുറത്ത്
ഈ വര്‍ഷം മോഹന്‍ലാലിന് രാശി തെലുങ്കിലാണ്. ചന്ദ്രശേഖരന്‍ യെലേട്ടി സംവിധാനം ചെയ്യുന്ന മനമാന്തയ്ക്ക് ശേഷം കൊരാട്ടല ശിവയുടെ ചിത്രത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍ നായകനായെത്തുന്ന ചിത്രത്തെ സംബന്ധിച്ച് മലയാളികള്‍ക്ക് കേള്‍ക്കാന്‍ സുഖമുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.
ചിത്രത്തില്‍ ലാലിനൊപ്പം ഫഹദ് ഫാസില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന് കേട്ടിരുന്നു. എന്നാല്‍ ഫഹദല്ല, മലയാളത്തിലെ മറ്റൊരു യുവതാരമാണ് ചിത്രത്തില്‍ ലാലിനൊപ്പം എത്തുന്നത് എന്നാണ് പുതിയ വാര്‍ത്ത.

മോഹന്‍ലാലിന്റെ മകനായി ഉണ്ണി മുകുന്ദന്‍; ഫഹദ് ഫാസില്‍ പുറത്ത്
റെഡ് വൈന്‍ എന്ന ചിത്രത്തില്‍ നേരത്തെ ഫഹദും ലാലും ഒന്നിച്ചിരുന്നു. വീണ്ടും ഈ കൂടിച്ചേരല്‍ തെലുങ്കിലൂടെ സംഭവിയ്ക്കുന്നു എന്നാണ് കേട്ടിരുന്നത്. എന്നാല്‍ ചിത്രത്തില്‍ ഫഹദില്ലെന്നാണ് പുതിയ വാര്‍ത്ത

മോഹന്‍ലാലിന്റെ മകനായി ഉണ്ണി മുകുന്ദന്‍; ഫഹദ് ഫാസില്‍ പുറത്ത്
പകരം മലയാളത്തിലെ മറ്റൊരു യുവതാരം ചിത്രത്തില്‍ അഭിനയിക്കും. മറ്റാരുമല്ല ഉണ്ണി മുകുന്ദന്

മോഹന്‍ലാലിന്റെ മകനായി ഉണ്ണി മുകുന്ദന്‍; ഫഹദ് ഫാസില്‍ പുറത്ത്
ചെറിയ വേഷമൊന്നുമല്ല, ലാലിന്റെ മകനായിട്ടാണത്രെ ഉണ്ണി ചിത്രത്തിലെത്തുന്നത്

മോഹന്‍ലാലിന്റെ മകനായി ഉണ്ണി മുകുന്ദന്‍; ഫഹദ് ഫാസില്‍ പുറത്ത്
മമ്മൂട്ടിയ്‌ക്കൊപ്പം മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞെങ്കിലും ലാലിനൊപ്പം ഒരു സിനിമയില്‍ പോലും അഭിനയിക്കാന്‍ ഉണ്ണി മുകുന്ദന് അവസരം ലഭിച്ചിരുന്നില്ല. ഈ തെലുങ്ക് ചിത്രത്തിലൂടെ എന്തായാലും ആ കുറവ് പരിഹരിക്കപ്പെടും

Click it and Unblock the Notifications