»   » ഇന്‍സ്‌പെക്ടര്‍ ജോണ്‍ തെക്കനായി ഉണ്ണി മുകുനന്ദന്‍ ക്രിസ്തുമസിന് എത്തുന്നു, മമ്മൂട്ടിയെ വിറപ്പിക്കാൻ

ഇന്‍സ്‌പെക്ടര്‍ ജോണ്‍ തെക്കനായി ഉണ്ണി മുകുനന്ദന്‍ ക്രിസ്തുമസിന് എത്തുന്നു, മമ്മൂട്ടിയെ വിറപ്പിക്കാൻ

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിക്കൊപ്പം ബോംബേ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീടും മമ്മൂട്ടി ചിത്രങ്ങളുടെ ഭാഗമായി ഉണ്ണി മുകുന്ദന്‍ എത്തി. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള ഒരു അവസരവും താന്‍ നഷ്ടപ്പെടുത്തില്ല എന്ന് ഒരു അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ക്രിസ്തുമസിന് മമ്മൂട്ടിക്കൊപ്പം ആരാധകരെ ഇളക്കി മറിക്കാന്‍ എത്തുകയാണ് ഉണ്ണി മുകുന്ദനും.

രജനികാന്തിനേയും മറികടന്ന് വിജയ്... 100 കോടി ക്ലബ്ബിലും ഇനി വിജയ് തന്നെ ദളപതി!

കൊല്ലും കൊലയും പ്രേക്ഷകര്‍ക്ക് മടുത്തോ? ആദം ജോണ്‍ ബോക്‌സ് ഓഫീസില്‍ ആകെ നേടിയത്...

രാജാധി രാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസിലാണ് ഉണ്ണി മുകുന്ദന്‍ മമ്മൂട്ടിക്കൊപ്പം എത്തുന്നത്. ഇന്‍സ്‌പെടകര്‍ ജോണ്‍ തെക്കന്‍ എന്ന പോലീസ് കഥാപാത്രത്തെയാണ് ഉണ്ണി മുകന്ദന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിക്രമാദിത്യന്‍ എന്ന ലാല്‍ ജോസ് ചിത്രത്തില്‍ ഉണ്ണി മുകന്ദന്‍ കാക്കി അണിയുന്നുണ്ടെങ്കിലും മുഴുനീള പോലീസ് കഥാപാത്രമായി എത്തുന്നത് ആദ്യമാണ്. വരലക്ഷ്മി ശരത് കുമാറും പോലീസ് വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു.

Unni Mukundan

മാസ് എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണ് മാസ്റ്റര്‍പീസ്. വ്യത്യസ്തമായ രീതിയില്‍ അണിയിച്ചൊരുക്കിയ ആറ് ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. നിരവധി റിലീസ് ഡേറ്റുകള്‍ മാറ്റിവച്ചാണ് ചിത്രം ക്രിസ്തുമസ് റിലീസായി തീരുമമാനിച്ചത്.

ക്യാമ്പസ് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ എഡ്വേര്‍ഡ് ലിവിംഗസ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മഹിമ നമ്പ്യാര്‍, പൂനം ബജ്‌വ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഗോകുല്‍ സുരേഷ്, കൈലാഷ്, മക്ബൂല്‍ സല്‍മാന്‍, സലിംകുമാര്‍, സന്തോഷ് പണ്ഡിറ്റ്, കലാഭവന്‍ ഷാജോണ്‍, മുകേഷ് തുടങ്ങി ശക്തമായ താരനിര തന്നെ ചിത്രത്തിലുണ്ട്.

English summary
Unni Mukundan as police officer John Thekkan in Mammootty's Masterpiece.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam