ഒരു മാസ് സീനിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന ക്ലൈമാക്‌സ്! വീഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് ഉണ്ണി തിളങ്ങിയത്. മോളിവുഡില്‍ നിരവധി ആരാധകരുളള താരം കൂടിയാണ് നടന്‍. എറ്റവുമൊടുവിലായി പുറത്തിറങ്ങിയ മാമാങ്കത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ഉണ്ണി മുകുന്ദന്‍ കാഴ്ചവെച്ചത്. ലോക് ഡൗണ്‍ സമയത്ത് മറ്റു താരങ്ങളെ പോലെ ഉണ്ണി മുകുന്ദനും വീട്ടില്‍ തന്നെയാണ്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് നടന്‍

കൊറോണ ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും ഇടയ്ക്കിടെ നടന്‍ പങ്കുവെക്കാറുണ്ട്. ഉണ്ണി മുകുന്ദന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ലിയാം നീസന്റെ ടേക്കണ്‍ എന്ന ചിത്രത്തിലെ ഒരു മാസ് സീന്‍ അഭിനയിച്ചുകൊണ്ടായിരുന്നു നടന്‍ എത്തിയത്.

സീരിയസായി അഭിനയിച്ചുകൊണ്ടിരുന്ന

സീരിയസായി അഭിനയിച്ചുകൊണ്ടിരുന്ന രംഗത്തിന്റെ ക്ലൈമാക്‌സില്‍ ഉണ്ണി മുകുന്ദന്‍ ഒരു സ്‌പെഷ്യല്‍ ട്വിസ്റ്റ് കൊണ്ടുവന്നതോടെ ആ മാസ് രംഗം പൊട്ടിച്ചിരിപ്പിക്കുന്ന സീനായി മാറി. തന്റെ മകളെ തട്ടിക്കൊണ്ടു പോയവരോട് ലിയാം നീസണ്‍ ഫോണില്‍ കൂടി സംസാരിക്കുന്ന രംഗമാണ് ഉണ്ണി വീണ്ടും റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. ലിയാം നീസന്റെ ഡയലോഗുകള്‍ ഫോണിലൂടെ മാസായി തന്നെയാണ് ഉണ്ണിയും പറഞ്ഞത്.

എന്നാല്‍ അവസാനമായപ്പോള്‍

എന്നാല്‍ അവസാനമായപ്പോള്‍ മറുവശത്ത് നിന്ന് ലഭിക്കുന്ന മറുപടിയാണ് എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്നത്. അതേസമയം കൊറോണ ബോധവല്‍ക്കരണവുമായി സോഷ്യല്‍ മീഡിയയില്‍ എപ്പോഴും എത്താറുളള താരമാണ് ഉണ്ണി മുകുന്ദന്‍. നടന്റെ മിക്ക വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വൈറസ് വ്യാപനം കാരണം മേപ്പടിയാന്‍ എന്ന നടന്റെ ചിത്രത്തിന്റെ ഷൂട്ടിംഗും മുടങ്ങിയിരുന്നു.

ചിത്രത്തില്‍ ശരീര ഭാരം

ചിത്രത്തില്‍ ശരീര ഭാരം കൂടിയ കഥാപാത്രമായതിനാല്‍ വര്‍ക്കൗട്ട് ചെയ്യുന്നതും കുറച്ചിരിക്കുകയാണ് താരം. മേപ്പടിയാന്‍ ഷൂട്ടിംഗിന് ശേഷം മാത്രമാണ് ഉണ്ണി മുകുന്ദന്‍ മറ്റു ചിത്രങ്ങളിലേക്ക് കടക്കുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കരായിട്ടാണ് നടന്‍ എത്തിയിരുന്നത്. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചത്.

എം പദ്മകുമാര്‍ സംവിധാനം ചെയ്ത

എം പദ്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കരായിട്ടാണ് നടന്‍ എത്തിയിരുന്നത്. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയ താരമാണ് ഉണ്ണി മുകുന്ദന്‍. നന്ദനം റീമേക്കിലൂടെയാണ് നടന്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ബോംബൈ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ഗായകനായും തിളങ്ങിയ താരമാണ് ഉണ്ണി മുകുന്ദന്‍. നടന്റെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കില്‍ ജനതാ ഗാരേജ്, ബാഗ്മതി എന്നീ സിനിമകളിലൂടെയാണ് നടന്‍ തിളങ്ങിയത്.

വീഡിയോ

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X