സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍സ്റ്റാര്‍! സുരേഷ് ഗോപിയെക്കുറിച്ച് ഉണ്ണി മുകുന്ദന്‍,വീഡിയോ
മലയാളത്തില്‍ ആക്ഷന്‍ ചിത്രങ്ങളിലൂടെയും മറ്റും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സുരേഷ് ഗോപി. ഒരുകാലത്ത് നടന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സുരേഷ് ഗോപിയുടെതായി തരംഗമായ നിരവധി സിനിമകളും കഥാപാത്രങ്ങളും മലയാളത്തിലുണ്ട്. മുന്‍പ് മമ്മൂട്ടി, മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാള സിനിമ ഭരിച്ചിരുന്നൊരു താരം കൂടിയായിരുന്നു അദ്ദേഹം.
സിനിമാ നടനെന്നതിലുപരി സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാകാറുണ്ട്. ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നത്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ സജീവമാണ് സൂപ്പര്‍താരം. സുരേഷ് ഗോപിയെക്കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും സൂപ്പര്‍സ്റ്റാറാണ് സുരേഷ് ഗോപിയെന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയുടെ ഒരു വീഡിയോ ക്ലിപ് പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ എത്തിയിരുന്നത്. പരിപാടിയിലൂടെ ഒട്ടേറെ പേരെ സഹായിച്ച നടന്‍ ഇത്തവണയും ആ പതിവ് തുടര്‍ന്നിരിക്കുകയാണ്.

ഇതിന്റെ വീഡിയോകളെല്ലാം മുന്‍പും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ഇത്തരത്തില്‍ അടുത്തിടെ സംപ്രേക്ഷണം ചെയ്ത ഒരു എപ്പിസോഡിന്റെ വീഡിയോ ആയിരുന്നു ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിരുന്നത്. വീഡിയോയില്‍ ചുമട്ടുതൊഴിലാളിയായ ഒരാളുടെ ചെവിയുടെ ശസ്ത്രക്രിയയ്ക്കുളള ചിലവുകള്‍ മുഴുവന്‍ വഹിക്കും എന്നുളള സുരേഷ് ഗോപിയുടെ പ്രഖ്യാപനമാണ് ശ്രദ്ധേയമായിരിക്കുന്നത്.

ആ ചുമട്ടുതൊഴിലാളിയുടെ ഭാര്യ ആയ പൂജ ഈ പരിപാടിയില്‍ മല്‍സരാര്‍ത്ഥി ആയി എത്തിയിരുന്നു. സുരേഷ് ഗോപിയെ പ്രശംസിച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി തിരിച്ചെത്തുന്നത്.

സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. അനൂപ് സത്യന്‍ ചിത്രത്തിന് പുറമെ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രത്തിലും സുരേഷ് ഗോപിയാണ് നായകന്‍. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഇത്തവണയും മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറുമായിട്ടാണ് സൂപ്പര്‍താരം എത്തുന്നത്. കാവലിന് പിന്നാലെ ലേലം 2ഉം എത്തുമെന്ന് സംവിധായകന്‍ അടുത്തിടെ അറിയിച്ചിരുന്നു. തമിഴിലും അടുത്തിടെ നടന്‍ അഭിനയിച്ചിരുന്നു. വിജയ് ആന്റണി നായകനാവുന്ന തമിലരസന്‍ എന്ന ചിത്രത്തിലായിരുന്നു നടന്‍ അഭിനയിച്ചിരുന്നത്. സിനിമ നിലവില്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പുതിയ സിനിമകളുടെ തിരക്കുകള്‍ക്കിടെയാണ് കോടീശ്വരന്‍ പരിപാടിയുടെ പുതിയ പതിപ്പുമായി സുരേഷ് ഗോപി എത്തിയിരുന്നത്.


Click it and Unblock the Notifications