ഇവിടെ വാഴ വാഴില്ലെന്ന് തോന്നുന്നു! കൃഷിയിടത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

By Prashant V R

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. നായകനായും,സഹനടനായും, വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി തിളങ്ങിയിരുന്നു. മാമാങ്കമാണ് ഉണ്ണി മുകുന്ദന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചരിത്ര സിനിമയില്‍ മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചിരുന്നത്. മോളിവുഡില്‍ നിരവധി ആരാധകരുളള താരം കൂടിയാണ് ഉണ്ണി മുകുന്ദന്‍. മറ്റു താരങ്ങളെ പോലെ ലോക് ഡൗണ്‍ സമയത്ത് ഉണ്ണി മുകുന്ദനും വീട്ടില്‍ തന്നെയാണ്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് നടന്‍.

unnimukundan

ഉണ്ണി മുകുന്ദന്‍ പങ്കുവെക്കാറുളള വീഡിയോകളും ചിത്രങ്ങളുമെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഉണ്ണി മുകുന്ദന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ കൃഷിയിടത്തിലെ വാഴകള്‍ നശിച്ചതിന്റെ ഫോട്ടോയാണ് ഉണ്ണി പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍പ് പറമ്പില്‍ വെളളമൊഴിക്കാന്‍ പോകുന്നതിന്റെ വീഡിയോ നടന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ കനത്ത മഴയിലും കാറ്റിലും വാഴകള്‍ നശിച്ചതിന്റെ ചിത്രമാണ് ഉണ്ണി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം അങ്ങനെ കൃഷിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമായി, ഇവിടെ വാഴ വാഴില്ല എന്ന് തോന്നുന്നുവെന്നും ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

കൊറോണ ബോധവല്‍ക്കരണത്തിനൊപ്പം വീട്ടുവിശേഷങ്ങളും ഇടയ്ക്കിടെ നടന്‍ പങ്കുവെക്കാറുണ്ട്. വൈറസ് വ്യാപനം കാരണം നടന്റെ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും മുടങ്ങിയിരുന്നു. ചിത്രത്തില്‍ ശരീര ഭാരം കൂടിയ കഥാപാത്രമായതിനാല്‍ വര്‍ക്കൗട്ട് ചെയ്യുന്നതും കുറച്ചിരിക്കുകയാണ് താരം. മേപ്പടിയാന്‍ ഷൂട്ടിംഗിന് ശേഷം മാത്രമാണ് ഉണ്ണി മുകുന്ദന്‍ മറ്റു ചിത്രങ്ങളിലേക്ക് കടക്കുന്നത്.

മലയാളത്തില്‍ ബോംബൈ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ഗായകനായും തിളങ്ങിയ താരമാണ് ഉണ്ണി മുകുന്ദന്‍. നടന്റെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയ താരമാണ് ഉണ്ണി മുകുന്ദന്‍. നന്ദനം റീമേക്കിലൂടെയാണ് നടന്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. തെലുങ്കില്‍ ജനതാ ഗാരേജ്, ബാഗ്മതി എന്നീ സിനിമകളിലൂടെയാണ് നടന്‍ തിളങ്ങിയത്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X