ഉണ്ണി മുകുന്ദനൊപ്പം കോളിവുഡ് താരം പ്രയാഗ
സ്റ്റൈലിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായ ഒരു മുറൈ വന്ത് പാത്തായ ചിത്രത്തെ കുറിച്ച് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. നവാഗതനായ സാജന്‍ കെ മാത്യൂവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ത്രികോണ കഥയാണ് ചിത്രത്തില്‍ പറയുന്നത്.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ കോളിവുഡ് താരം പ്രയാഗയാണ് ഉണ്ണി മുകുന്ദന്റെ നായിക വേഷം അവതരിപ്പിക്കുന്നതത്രേ. ഒരു ഗ്രാമീണ വേഷമാണ് ചിത്രത്തില്‍ പ്രയാഗ അവതരിപ്പിക്കുന്നതെന്നും പറയുന്നു.

പ്രകാശന്‍ എന്ന ഇലക്ട്രീഷ്യന്റെ വേഷമാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുധീര്‍ കരമനയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയയുന്നുണ്ട്. പ്രയാഗ കൂടാതെ ചിത്രത്തില്‍ മറ്റൊരു നായിക കൂടി ഉണ്ട്. എന്നാല്‍ ആ നായികയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
മൈസികിന്‍ സംവിധാനം ചെയ്ത പിശാശ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് പ്രയാഗ. ഇപ്പോള്‍ അനൂപ് മേനോനും മുരളി ഗോപിയും ഒന്നിക്കുന്ന പാവ എന്ന ചിത്രത്തിലും നായികയായി എത്തുന്നത് പ്രയാഗയാണ്.


Click it and Unblock the Notifications











