ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ? ആരാധകന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി വൈറല്‍! കാണൂ

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ഉണ്ണി മുകുന്ദന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്ക ഉണ്ണി തിളങ്ങിയിരുന്നു. വിക്രമാദിത്യന്‍ സിനിമ പുറത്തിറങ്ങിയ ശേഷം മസിലളിയന്‍ എന്നാണ് ആരാധകര്‍ ഉണ്ണിയെ വിളിക്കാറുളളത്. നടന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്.

മലയാളത്തില്‍ ആരാധികമാര്‍ കൂടൂതലുളള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍. നടന്റെ കല്യാണം എന്ന് നടക്കുമെന്നത് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്. യുവതാരങ്ങളില്‍ അധികപേരും വിവാഹം കഴിച്ച സാഹചര്യത്തിലാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി വൈറലായി മാറിയിരുന്നു.

സിനിമാത്തിരക്കുകള്‍ക്ക് ഇടയിലും

സിനിമാത്തിരക്കുകള്‍ക്ക് ഇടയിലും

സിനിമാത്തിരക്കുകള്‍ക്ക് ഇടയിലും സമൂഹ മാധ്യമങ്ങളില്‍ സജീവമാകാറുളള താരം കൂടിയാണ് ഉണ്ണി മുകുന്ദന്‍. തന്റെ വര്‍ക്കൗട്ട് വീഡിയോസും ചിത്രങ്ങളുമെല്ലാം ഉണ്ണി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. സിനിമയിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തു ത്യാഗവും സഹിക്കുന്ന നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍.

മമ്മൂട്ടിയ്‌ക്കൊപ്പമുളള മാമാങ്കം

മമ്മൂട്ടിയ്‌ക്കൊപ്പമുളള മാമാങ്കം

മമ്മൂട്ടിയ്‌ക്കൊപ്പമുളള മാമാങ്കം എന്ന ചിത്രത്തിലാണ് നടന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. മാമാങ്കത്തിനു പുറമെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. പുതിയ സിനിമകളുടെ തിരക്കിനിടെ നടന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു.

ഒരു ചെറിയ പെണ്‍കുഞ്ഞിനൊപ്പം

ഒരു ചെറിയ പെണ്‍കുഞ്ഞിനൊപ്പം

ഒരു ചെറിയ പെണ്‍കുഞ്ഞിനൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ഉണ്ണിയുടെ പുതിയ ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. നിരവധി ലൈക്കുകളും കമന്റുകളുംകൊണ്ട് നിറഞ്ഞിരുന്നു നടന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ശവത്തേല്‍ കുത്തല്ലേടാ

ശവത്തേല്‍ കുത്തല്ലേടാ

ഉണ്ണിയുടെ ചിത്രത്തിനു താഴെയായിട്ടാണ് ഒരു ആരാധകന്‍ ചോദ്യവുമായി എത്തിയിരുന്നത്. ഉണ്ണി ഏട്ടാ, ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളെ എന്നായിരുന്നു ഉണ്ണി മുകുന്ദനോട് ആരാധകന്റെ ചോദ്യം വന്നത്. അതേസമയം ഇതിനു മറുപടിയായി ശവത്തേല്‍ കുത്തല്ലേടാ കുട്ടാ എന്ന രസകരമായ മറുപടിയായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയിരുന്നത്.

വല്ല ലൈനുമുണ്ടേല്‍

വല്ല ലൈനുമുണ്ടേല്‍

അടുത്തിടെ സണ്ണി വെയ്ന്‍ വിവാഹം കഴിച്ച ശേഷം എല്ലാവരും ഉറ്റുനോക്കിയിരുന്നത് ഉണ്ണി മുകുന്ദനെ ആയിരുന്നു. സണ്ണി വെയന്റെ വിവാഹം പെട്ടെന്ന് ആരാധികമാരില്‍ ഷോക്കുണ്ടാക്കിയിരുന്നു. നടന്റെ വിവാഹ ചിത്രങ്ങള്‍ക്ക് താഴെയെല്ലാം പരാതി പറഞ്ഞ് ആരാധികമാര്‍ എത്തുകയുമുണ്ടായി. ഇതിനു പിന്നാലെ ഉണ്ണി മുകുന്ദന്റെ ആരാധികയും നടന് മുന്നറിയിപ്പുമായി എത്തിയിരുന്നു. വല്ല ലൈനുമുണ്ടേല്‍ ഇപ്പോഴേ പറയണം ഞങ്ങളെ സങ്കടത്തിലാക്കരുത് തുടങ്ങിയ കമന്റുകളായിരുന്നു നേരത്തെ വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X