മമ്മൂട്ടിയെ പറഞ്ഞാൽ ഉണ്ണി മുകുന്ദന് കൊള്ളും!! വിമർശകന് ഉണ്ണി മുകുന്ദന്റെ മാസ് മറുപടി.. കാണൂ

ഉണ്ണിച്ചേട്ടാ, നിങ്ങൾ ഒരു നടൻ അല്ലേ, തീർത്തും ശരാശരി നിലവാരത്തിലുള്ള സിനിമയെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണ് എന്നായിരുന്നു വിമർശകന്റെ കമന്റ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രമയിരുന്നു കുട്ടനാടൻ ബ്ലോഗ്. എന്നാൽ പ്രതീക്ഷിച്ച ഫലം ചിത്രത്തിൽ നിന്ന് ലഭിച്ചിരുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുട്ടനാടൻ ബ്ലോഗിനെ കുറിച്ച് യുവതാരം ഉണ്ണി മുകുന്ദന്റെ കമന്റായിരുന്നു. ചിത്രത്തിന്റെ പ്രശംസിച്ച് ഉണ്ണി ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയിരുന്നു. ഇതിനു താഴെ ചിത്രത്തിനെ വിമർശിച്ച് ഒരു കമന്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് കാര്യങ്ങൾ മാറിയത്.

unni mukundan

ഉണ്ണിച്ചേട്ടാ, നിങ്ങൾ ഒരു നടൻ അല്ലേ, തീർത്തും ശരാശരി നിലവാരത്തിലുള്ള സിനിമയെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണ് എന്നായിരുന്നു വിമർശകന്റെ കമന്റ് . എന്നാൽ കുടുംബപ്രേക്ഷകർ ചിത്രത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഇതിനെ ഒരു സിനിമായി മാത്രം കാണൂ എന്നും മറുപടിയായി ഉണ്ണി മറുപടി നൽകി.'കുടുംബങ്ങൾക്ക് ചിത്രം ഇഷ്ടമാകും. എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നത്? സമാധാനിക്കൂ, ഇതൊരു സിനിമയല്ലേ? കാണാത്തവർ കാണട്ടേ, ഇതൊരു യുദ്ധം ഒന്നും അല്ലല്ലോ എന്നും ഉണ്ണി കൂട്ടിച്ചേർത്തു.

ചിത്രത്തിനെ വിമർശിച്ചെത്തിയ മറ്റൊരു വ്യക്തിയ്ക്കും ഉണ്ണി മറുപടി നൽകി. '100 കോടി ഷുഗർ, ഇതു ഇക്കയുടെ മൂന്നാമത്തെ 100 കോടി'-ഇതായിരുന്നു മറ്റൊരാളുടെ പ്രതികരണം. സോഷ്യൽ മീഡിയ കുറച്ചു കൂടി കരുതലോടെ ഉപയോഗിക്കണമെന്നും ഒരു സുരേഷ് ഗോപി ആരാധകനായ നിങ്ങൾ ആദ്ദേഹത്തെ അവഹേളിക്കുന്നതു പോലെ കാര്യങ്ങൾ കൊണ്ടെത്തിക്കരുതെന്നും ഉണ്ണി മറുപടി നൽകി.ഒരു കുട്ടനാടൻ ബ്ലോഗ് കണ്ടു! ഒരുപാട് നാളുകൾക്ക് ശേഷം പ്രിയപ്പെട്ട മമ്മൂക്കയെ കുടുംബ പ്രേക്ഷകർക്ക് തിരിച്ചുകിട്ടിയിരിക്കുന്നു എന്ന് നിറഞ്ഞ മനസ്സോടെ പറയട്ടെ ! നാടിന്റെ നേരും നന്മയും നിറഞ്ഞ ഒരു നല്ല കുടുംബചിത്രം. മമ്മൂക്കയ്ക്കും, സേതു ചേട്ടനും, ഈ സിനിമയുടെ ഭാഗമായി കൂടെ നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹം. ഒരു കുട്ടനാടൻ ബ്ലോഗിന് ആശംസകൾ നേരുന്നു എന്നും താരം ഫേസ്ബുക്കിൽ കുറിച്ചും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X