ചങ്കുപൊട്ടിക്കരയുന്ന മാതാപിതാക്കളുടെ മുന്നില്‍ ചിരിക്കുന്ന ഇമോജി! ആഞ്ഞടിച്ച് ഉണ്ണി മുകുന്ദന്‍!

പ്രളയബാധിതരെ സഹായിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടമായ ലിനുവിന് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധി പേരായിരുന്നു എത്തിയത്. എന്നാല്‍ അതേ സമയം തന്നെ ഇതുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചും ഒരുവിഭാഗം എത്തിയിരുന്നു. അത്തരത്തില്‍ ഈ സമയത്ത് വിമര്‍ശനവുമായെത്തുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ. നേരം വെളുത്തപ്പോൾ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടു.

Unni Mukundan

രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്,ലിനു സ്വന്തം ജീവൻ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്.ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X