മരണശേഷം എനിക്കിതിന്റെ ആവശ്യമില്ല, ഉണ്ണിമുകുന്ദന്റെ ഉറച്ച തീരുമാനത്തിന് പിന്നില്‍...
ഉണ്ണി മുകുന്ദനോടുള്ള ആരാധന മൂത്ത് ഒരു ആരാധകന്‍ തന്റെ രണ്ടാമത്തെ കുട്ടിയ്ക്ക് നടന്റെ പേരിട്ടത് വാര്‍ത്തയായിരുന്നു. എന്തായാലും ഈ സ്‌നേഹം ഉണ്ണിയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടിയിട്ടുണ്ട്. അത് ഉണ്ണി ഏറ്റെടുക്കുന്നു.
സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മാനിച്ച് ഉണ്ണി മുകുന്ദന്‍ നേത്രദാനം ചെയ്തു. ഇക്കാര്യ സോഷ്യല്‍ മീഡിയ പേജില്‍ ലൈവ് വീഡിയോയില്‍ എത്തിയാണ് ഉണ്ണി അറിയിച്ചത്. ജീവിതത്തിലെന്തതോ നന്മ ചെയ്‌തൊരു അനുഭവമാണ് ഇപ്പോഴെന്ന് നടന്‍ പറയുന്നു.

ഒരുപാട് നാളത്തെ ആഗ്രഹം
ഒരുപാട് നാളത്തെ തന്റെ ആഗ്രഹമായിരുന്നു നേത്രദാനം ചെയ്യണം എന്നത്. എന്നാല്‍ പല സംശയങ്ങളും പേടിയുമൊക്കെയുണ്ടായതു കാരണം നീണ്ടുപോയി. എന്റെ എല്ലാ സംശയങ്ങളും സാധൂകരിച്ച സേഷമാണ് ഔദ്യോഗികമായി ഞാന്‍ എന്റെ കണ്ണികള്‍ ധാനം ചെയ്തത്.

മുന്‍കൈ എടുക്കണം
ഏറ്റവും നന്മയുള്ള ഒരു കാര്യമാണ് നേത്രദാനം. അതിന് നമ്മള്‍ ചെറുപ്പക്കാര്‍ മുന്‍കൈ എടുക്കണം. വിഷയത്തെ കുറിച്ച് നമുക്ക് നല്ല ബോധമുണ്ടായിരിയ്ക്കണം.

മരിച്ചതിന് ശേഷം
എല്ലാവര്‍ക്കും പേടി മരിച്ചതിന് ശേഷം സ്വര്‍ഗ്ഗത്തിലോ നരഗത്തിലോ പോവുമ്പോള്‍ കണ്ണുണ്ടാവില്ലേ എന്നാണ്. എന്നാല്‍ ജീവിച്ചിരിയ്ക്കുന്ന വ്യക്തിയ്ക്ക് ഒരിക്കലും നേത്രദാനം നടക്കാന്‍ കഴിയില്ല. മരിച്ചു കഴിഞ്ഞാല്‍ അതിന്റെ ആവശ്യവുമില്ല.

അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍
നേത്രദാനത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി, അതിന് തയ്യാറെടുത്ത ശേഷം ഇക്കാര്യം അച്ഛനോടും അമ്മയോടും സംസാരിച്ചു. എന്റെ തീരുമാനം കേട്ട് അവരും നേത്രദാനത്തിന് തയ്യാറായതാണ് ഏറ്റവും സന്തോഷിപ്പിച്ച കാര്യം.

ഒന്നും വിഷയമല്ല
നേത്രദാനത്തിന് പ്രായമോ മറ്റോ ഒന്നും തന്നെ പരിമിതിയല്ല. അടിസ്ഥാന ആരോഗ്യമുള്ള ആര്‍ക്കും നേത്രദാനം ചെയ്യാം. മരിച്ച ശേഷം കണ്ണ് കുത്തിപ്പൊട്ടിച്ചിട്ടല്ല കാഴ്ച എടുക്കുന്നത്. വളരെ ശ്രദ്ധിച്ചാണ് ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ ചെയ്യുന്നത്- ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി


Click it and Unblock the Notifications