നീരജ് മാധവിന് പിന്നാലെ ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് ഉണ്ണി മുകുന്ദന്‍! വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയിലെല്ലാം ബോട്ടില്‍ ക്യാപ് എന്ന പുതിയ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് സെലിബ്രിറ്റികള്‍. ഹോളിവുഡ് താരം ജേസണ്‍ സ്റ്റാതമും പോപ്പ് ഗായകന്‍ ജോണ്‍ മെയ്മറുമായിരുന്നു ചലഞ്ചുമായി എല്ലാവരെയും വെല്ലുവിളിച്ചത്. മലയാളത്തില്‍ നിന്നും നീരജ് മാധവായിരുന്നു ബോട്ടില്‍ ക്യാപ് ചലഞ്ച് ആദ്യം ചെയ്തിരുന്നത്.
നീരജിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ നീരജിന് പിന്നാലെ ഉണ്ണി മുകുന്ദനും എത്തിയിരിക്കുകയാണ്. ജിമ്മിലെ വര്‍ക്കൗട്ടിനിടെയാണ് ഉണ്ണി മുകുന്ദന്‍ ചലഞ്ച് ഏറ്റെടുത്ത് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിനോടൊപ്പം നീരജ് മാധവിനോട് ഞാനും ചെയ്തുവെന്ന് നടന്‍ പറയുന്നുണ്ട്.

ഒപ്പം പ്രചോദനം നല്‍കിയതിന് അക്ഷയ് കുമാറിനും ജേസണ്‍ സ്റ്റാതമിനും നന്ദി പറയുന്നുമുണ്ട് താരം. ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്കും മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
ബോളിവുഡ് താരം അക്ഷയ് കുമാര്‍ തുടക്കമിട്ട ചലഞ്ച് പിന്നീട് ആക്ഷന്‍ കിംഗ് അര്‍ജുന്‍, തുപ്പാക്കി വില്ലന്‍ വിദ്യുത് ജംവാല്‍ തുടങ്ങിയവരും ചെയ്തിരുന്നു.
ഇയര്‍ബാക്ക് ചാലഞ്ച്, കീകി ചാലഞ്ച്. ഐസ് ബക്കറ്റ് ചലഞ്ച് എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ ബോട്ടില്‍ കാപും എത്തിയിരിക്കുന്നത്.


Click it and Unblock the Notifications