ചാണക്യ തന്ത്രത്തില്‍ മല്ലൂസിംഗായി ഉണ്ണി വീണ്ടുമെത്തുന്നു! ട്രെയിലര്‍ പുറത്ത്! കാണൂ
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്‍. മമ്മൂട്ടിക്കൊപ്പം ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി സിനിമാ രംഗത്തെത്തിയിരുന്നത്. വൈശാഖ് സംവിധാനം ചെയ്ത മല്ലു സിംഗ് എന്ന ചിത്രമായിരുന്നു ഉണ്ണിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ചിത്രത്തില്‍ മല്ലുസിംഗ് എന്ന ടൈറ്റില്‍ റോളിലാണ് ഉണ്ണിയെത്തിയിരുന്നത്. കുഞ്ചാക്കോ ബോബനും തുല്ല്യ പ്രാധാന്യമുളെളാരു വേഷത്തിലെത്തിയിരുന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രവും ഉണ്ണിയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം തുല്ല്യ പ്രാധാന്യമുളെളാരു വേഷത്തിലായിരുന്നു ഉണ്ണി എത്തിയിരുന്നത്.

മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും ഉണ്ണി അഭിനയിച്ചിരുന്നു. തെലുങ്കില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ജനതാ ഗാരേജ് എന്ന ചിത്രവും അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം എത്തിയ ബാഗ്മതി എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍ പീസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായിട്ടായിരുന്നു ഉണ്ണി എത്തിയിരുന്നത്. നവാഗതനായ സൈജു എസ് എസ് സംവിധാനം ചെയ്ത ഇര എന്ന ചിത്രമാണ് ഉണ്ണിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.ഇരയില്‍ ഉണ്ണിയ്‌ക്കൊപ്പം ഗോകുല്‍ സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ചേര്‍ന്നായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. മിയയും നിരഞ്ജന അനൂപുമായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലറായി പുറത്തിറങ്ങിയിരുന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.
ഇരയ്ക്കു ശേഷം ഉണ്ണിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് ചാണക്യ തന്ത്രം. തിങ്കള്‍ മുതല്‍ വെള്ളി വരെ,ആടുപുലിയാട്ടം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസലാണ് ചാണക്യ തന്ത്രം നിര്‍മ്മിക്കുന്നത്. ദിനേഷ് പളളത്ത് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ശിവദ,ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിനു വേണ്ടി പെണ്‍ വേഷത്തിലെത്തിയ ഉണ്ണി മുകുന്ദന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചാണക്യ തന്ത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി.


Click it and Unblock the Notifications











