ആ വോയ്‌സ് ക്ലിപ്പിനെക്കുറിച്ച് അറിയില്ല! മാമാങ്കം റിലീസിനെക്കുറിച്ച് ഉണ്ണി മുകുന്ദന്‍!

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മാമാങ്കം. പോസ്റ്ററുകളും ട്രെയിലറും ഗാനവുമൊക്കെ ഇതിനകം തന്നെ ട്രെന്‍ഡിംഗായി മാറിയിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമ നവംബര്‍ 21ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. മമ്മൂട്ടി വീണ്ടും ചരിത്ര സിനിമയുമായെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതലുള്ള ആരാധകരുടെ ആവേശം ഇപ്പോഴും അതേ പോലെ നിലനില്‍ക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്.

നംവബര്‍ 21ന് സിനിമ എത്തുമെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. എന്നാല്‍ സിനിമയുടെ റിലീസ് ഡിസംബറിലേക്ക് മാറ്റിയെന്ന തരത്തിലുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് നീട്ടിയതിവെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. റിലീസ് നീട്ടിയോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് തന്റെ പേരിലുള്ള വ്യാജപ്രചാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദനെത്തിയത്.

Unni Mukundan

തന്റെ പേരിലുള്ള വോയ്‌സ് ക്ലിപ്പ് പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും എന്നാല്‍ തന്റെ അറിവോടെയല്ല അതെന്നും ഉണ്ണു മുകുന്ദന്‍ പറയുന്നു. സിനിമയുടെ റിലീസിനെക്കുറിച്ചറിയാന്‍ ഔദ്യോഗിക പേജ് ശ്രദ്ധിച്ചാല്‍ മതിയെന്നും താരം കുറിച്ചിട്ടുണ്ട്. ചന്ത്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സിനിമയായി മാമാങ്കം മാറിയേക്കുമെന്ന് മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും പറഞ്ഞിരുന്നു. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X