നെയ്മറെ ട്രോളിയതിന് ഉണ്ണി മുകുന്ദനെതിരെ സൈബര്‍ ആക്രമണം! പോസ്റ്റിന് നടന്റെ വിശദീകരണം ഇങ്ങനെ! കാണൂ
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ പേരില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ സൈബര്‍ ആക്രമണം. ഓഗസ്റ്റ് 20ന് നടന്റെതായി വന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വലിയ രീതിയില്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ കഴിഞ്ഞ് കുട്ടികള്‍ക്കൊപ്പം ഉണ്ണി മുകുന്ദന്‍ ഫുട്‌ബോള്‍ കളിക്കുന്നതായിരുന്നു വീഡിയോയില്‍ കാണിച്ചിരുന്നത്. വീഡിയോയ്‌ക്ക് താഴെ പോസ്റ്റ് ചെയ്ത അടിക്കുറിപ്പില്‍ മഞ്ഞക്കുപ്പായമിട്ട കുട്ടി നെയ്മറെ പോലെ ചെയ്തുവെന്ന് ഉണ്ണി കുറിച്ചിരുന്നു.

ഇതാണ് ബ്രസീല്‍ സൂപ്പര്‍താരം കൂടിയായ നെയ്മറിന്റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് നെയ്മര്‍ ആരാധകര്‍ ഒന്നടങ്കം മോശം കമന്റുകളുമായി ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെയായി എത്തുകയായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇടയ്ക്കിടെ പരിക്കേറ്റെന്ന് അഭിനയിച്ച് മൈതാനത്ത് കിടന്ന നെയ്മര്‍ കടുത്ത പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇത് സൂചിപ്പിക്കുന്നതായിരുന്നു ഉണ്ണി മുകുന്ദന്റെതായി വന്ന അടിക്കുറിപ്പ്.

തുടര്‍ന്ന് നെയ്മര്‍ ആരാധകര്‍ ഒന്നടങ്കം നടനെതിരെ രംഗത്തെത്തുകയായിരുന്നു. എന്ത് മാങ്ങ കണ്ടിട്ടാ ഉണ്ണി മോനെ നെയ്മറെ ട്രോള്ളിയത്, നിനക്ക് ഇതിനുള്ള പണി വേറെ തരുന്നുണ്ട് നിന്റെ പടം വരട്ടെ അല്ലേലും നിന്റെ പടത്തിനു ആളുകള്‍ കയറല്‍ ഇല്ല, ഇനി ഇത് കൂടെ ആയില്ലേ കാണിച്ച് തരാം എന്നായിരുന്നു ആരാധകരില്‍ ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി പേടിച്ചുപോയി കേട്ടോ എന്ന് ഉണ്ണി മറുപടി നല്‍കിയിരുന്നു.

തുടര്‍ന്ന് കമന്റുകള്‍ രൂക്ഷമായതോടെ നടന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഒരു കായികതാരത്തെയും മോശമായി കാണിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പോസ്‌റ്റെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ധാരാളം കോളുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചിരുന്നുവെന്നും അതുകൊണ്ടാണ് താന്‍ എത്തിയതെന്നും നടന്‍ പറഞ്ഞു.

നേരത്തെ വലിയ രീതിയിലുളള സൈബര്‍ ആക്രമണമായിരുന്നു ഉണ്ണി മുകുന്ദനെതിരെ വന്നത്. നെയ്മറിന്റെ കേരളത്തിലെ ആരാധകരെല്ലാം തന്നെ നടനെതിരെ രംഗത്തെത്തുകയായിരുന്നു. മോശം രീതിയിലുളള കമന്റുകളും അസഭ്യ വര്‍ഷവുമാണ് നടന് ലഭിച്ചത്. കേരളത്തില്‍ കൂടുതല്‍ ആരാധകരുളള താരമാണ് നെയ്മറെന്നും അദ്ദേഹത്തെ തൊട്ടുകളിക്കേണ്ടെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നത്.

അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള മാമാങ്കമാണ് ഉണ്ണി മുകുന്ദന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ബ്രഹ്മാണ്ഡ ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ അഭിനയിച്ചിരിക്കുന്നത്. നാല് ഭാഷകളിലായിട്ടാണ് സിനിമ റിലീസിനെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാമാങ്കത്തിന് പുറമെ ചോക്ലേറ്റ് റീടോള്‍ഡ് എന്നൊരു ചിത്രവും ഉണ്ണിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











