»   » ഉണ്ണി മുകുന്ദന്‍ വ്യത്യസ്തനാണ്! പിറന്നാളിന് പാര്‍ട്ടി നടത്തി കാശ് കളയുന്നവര്‍ക്ക് മാതൃകയായി ഉണ്ണി!!

ഉണ്ണി മുകുന്ദന്‍ വ്യത്യസ്തനാണ്! പിറന്നാളിന് പാര്‍ട്ടി നടത്തി കാശ് കളയുന്നവര്‍ക്ക് മാതൃകയായി ഉണ്ണി!!

Posted By: Teresa John
Subscribe to Filmibeat Malayalam

പല താരങ്ങളും സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുന്നത് പതിവാണെങ്കിലും മലയാള സിനിമയുടെ മസില്‍മാനായ ഉണ്ണി മുകുന്ദന്‍ ഇന്നലെ തന്റെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ്. പിറന്നാള്‍ ആഘോഷത്തെ കുറിച്ചും ചിത്രവുമടക്കം ഉണ്ണി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

വ്യക്തിവൈരാഗ്യം സിനിമയോട് കാണിക്കരുത് പ്ലീസ്! ദിലീപിന്റെ രാമലീലയ്ക്ക് മഞ്ജു വാര്യരുടെ പിന്തുണ!

ഉണ്ണി ഫേസ്ബുക്കിലൂടെ പറയുന്നതിങ്ങനെ.. എല്ലാവര്‍ക്കും എന്റെ നമസ്‌കാരം. ഇന്നലെ എന്റെ ജന്മദിനം ആയിരുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എന്റെ ഈ ജന്മദിനം ഞാന്‍ ചിലവഴിച്ചത് എന്റെ മാതാപിതാക്കള്‍ക്കൊപ്പം ഒറ്റപ്പാലത്തെ എന്റെ വീട്ടില്‍ ആയിരുന്നു. എന്റെ വീടിന് സമീപമുളള പോളിഗാര്‍ഡനിലെ അന്തേവാസികള്‍ക്കൊപ്പം ഞാന്‍ കുറച്ചു സമയം ചിലവഴിച്ചു. ഇവര്‍ക്കൊപ്പം ചിലവഴിച്ച ആ നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ബുദ്ധി മാന്ദ്യം സംഭവിച്ച മുതിര്‍ന്ന ആണ്‍കുട്ടികളുടെ പുനരധിവസകേന്ദ്രം ആണിത്.

unni-mukundan

ലക്കിടിയില്‍ 1981 ലാണിത് രൂപീകൃതമായത്. ഇതിന്റെ സ്ഥാപകന്‍ ഫാ.പോള്‍ പൂവ്വത്തിങ്കല്‍ ആണ്. അദ്ദേഹം 2005ല്‍ അന്തരിച്ചു. 18 നും 80 നും ഇടയില്‍ പ്രായമുള്ള 109 അംഗങ്ങള്‍ നിലവില്‍ പോളിഗാര്‍ഡനിലുണ്ട്. 90% പേരും മാതാപിതാക്കള്‍ മരണപ്പെട്ടവരും ജുവൈനല്‍ ഹോം എന്നീ സ്ഥലങ്ങളില്‍ സംരക്ഷിക്കുവാന്‍ ആരുമില്ലാതെയായി ഇവിടെ എത്തപ്പെട്ടവരാണ്. 109 പേരില്‍ ഭൂരിഭാഗവും പലവിധ രോഗങ്ങളാലും മറ്റും ക്ലേശ്ശിക്കുന്നവരാണ്.

ശരിക്കും പുലി അതല്ല ഇതാണ്! പുലിയ്ക്ക് ശേഷം ലാലേട്ടന്‍ അഭിനയിക്കുന്നത് മധുര മച്ചടയാനൊപ്പം! ആരാണിത്??

ഇവര്‍ക്കെല്ലാം കൃത്യ സമയങ്ങളില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുവാനും ഇവരെ സംരക്ഷിക്കുവാനും ഇപ്പോഴത്തെ ഡയറക്ടര്‍ ശ്രീ.സിജു വിതയത്തിലും 10 ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരും അടങ്ങിയ ടീം സദാ ജാഗരൂകരാണ് പോളിഗാര്‍ഡന്റെ പ്രധാന വരുമാന മാര്‍ഗ്ഗം കനിവു വറ്റാത്ത സുമനസ്സുകള്‍ നല്‍കുന്ന സംഭാവനകളാണ്. നിത്യവൃത്തിക്ക് ഒരുപാടു കഷ്ടപ്പെടുന്നുണ്ടെങ്കിലും ഇവിടുത്തെ സഹോദരങ്ങളെ സന്തോഷത്തോടെ പരിപാലിക്കുവാന്‍ ഇവിടുത്തെ പ്രവര്‍ത്തകര്‍ എപ്പോഴും സന്നദ്ധരാണ്.

 unni-mukundan

എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ഇവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. ജാതി മത ഭേതമന്ന്യേ നിങ്ങളാല്‍ കഴിയുന്ന സഹായം അത് ചെറുതായാലും വലുതായാലും ഇവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്ന് സ്‌നേഹപൂര്‍വ്വം, ഉണ്ണി മുകുന്ദന്‍ എന്നുമാണ് ഉണ്ണി ഫേസ്ബുക്കിലൂടെ പറയുന്നത്.

English summary
Unni Mukundan's Facebook post

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam