ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സിനിമ ഉപേക്ഷിച്ചു

By Aswathi

ബോഡി ബില്‍ഡപ്പൊക്കെ നടത്തി ഉണ്ണി മുകുന്ദന്‍ വെള്ളിത്തിരയില്‍ തിളങ്ങാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു. 'മല്ലുസിങി'ന് ശേഷം ഉണ്ണിയ്ക്ക് ബ്രേക്ക് നല്‍കി ലാല്‍ജോസിന്റെ 'വിക്രമാദിത്യന്‍' പുറത്തിറങ്ങിയതോടെ ഉണ്ണിയുടെ തിരിച്ചുവരവ് ആഘോഷമായി. അതിനിടയില്‍ ഇറങ്ങിപ്പൊട്ടിയ 'ലാസ്റ്റ്‌സപ്പറി'നെ കുറിച്ച ആരും അറിഞ്ഞില്ല. എന്തായാലും വിക്രമാദിത്യന്റെ വജയം സിനിമയില്‍ ഉണ്ണിയ്ക്ക് അവസരങ്ങള്‍ നേടിക്കൊടുത്തു.

അങ്ങനെയാണ് 'സലാല മൊബൈല്‍സി'ന് ശേഷം ശരത്ത് എ ഹരിദാസ് സംവിധാനം ചെയ്യുന്ന 'എന്തൊരു ഭാഗ്യം' എന്ന ചിത്രം കിട്ടിയത്. ചിത്രത്തെ കുറിച്ച് വാര്‍ത്തകളങ്ങനെ വന്നുകൊണ്ടിരിക്കുമ്പോള്‍ ഒടുവില്‍ കേട്ടത് ശരത്ത് ചിത്രം ഉപേക്ഷിച്ചെന്നാണ്.

ചിത്രം ഉപേക്ഷിച്ചു

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സിനിമ ഉപേക്ഷിച്ചു

ചിത്രം ഉപേക്ഷിക്കുന്നതായി ശരത്ത് തന്നെയാണ് അറിയിച്ചത്. അതേ സമയം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കാന്‍ സംവിധായകന്‍ തയ്യാറായില്ല.

നായികമാര്‍

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സിനിമ ഉപേക്ഷിച്ചു

'1983' ലൂടെ ശ്രദ്ധേയായ നിക്കി ഗില്‍റാനിയാണ് ഉണ്ണിയുടെ നായികയാകാന്‍ തീരുമാനിച്ചിരുന്നത്. നിക്കിയ്‌ക്കൊപ്പം മൃദുല മുരളിയും നായികയായെത്തമെന്ന് പറഞ്ഞിരുന്നു.

പ്രണയ ചിത്രം

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സിനിമ ഉപേക്ഷിച്ചു

പ്രണയത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണെങ്കിലും കഥ അതില്‍ ഒതുങ്ങില്ലെന്നും ചിത്രത്തെ കുറിച്ച് ആദ്യ നാളുകളില്‍ വാര്‍ത്ത വന്നു.

ജോലി തുടങ്ങിയില്ല

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സിനിമ ഉപേക്ഷിച്ചു

ചിത്രമൊരുക്കാന്‍ ആലോചിച്ചു എന്നല്ലാതെ അതിന്റെ ജോലികളൊന്നും തുടങ്ങിയിരുന്നില്ല. ശരത്ത് തന്നെയാണ് തിരക്കഥയെഴുതാനിരുന്നത്.

സലാല മൊബൈല്‍സ്

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സിനിമ ഉപേക്ഷിച്ചു

ദുല്‍ഖര്‍ സല്‍മാനെയും നസ്‌റിയ നസീമിനെും താരജോഡികളായി ശരത്ത് ഒരുക്കിയ സലാല മൊബൈല്‍സ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

തിരക്കഥാകൃത്താണ്

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സിനിമ ഉപേക്ഷിച്ചു

സലാല മൊബൈല്‍സിലൂടെ സംവിധായകനാകുന്നതിന് മുമ്പേ ശരത് പ്രശസ്ത തമിഴ് സംവിധായകന്‍ ശങ്കര്‍ നിര്‍മ്മിച്ച 'ആനന്ദപുരത്ത് വീട്' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുണ്ട്. 'വാട്ടര്‍ കളര്‍ പിക്ചര്‍' എന്നൊരു പരസ്യചിത്രക്കമ്പനിയും ശരത് നടത്തിവരുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X