»   » ചെയ്യാത്ത കുറ്റത്തിന് ഇരയാകേണ്ടി വന്ന സൂപ്പര്‍ സ്റ്റാറിന്റെ കഥയാണോ? ഉണ്ണി മുകുന്ദന്റെ ഇര വരുന്നു!

ചെയ്യാത്ത കുറ്റത്തിന് ഇരയാകേണ്ടി വന്ന സൂപ്പര്‍ സ്റ്റാറിന്റെ കഥയാണോ? ഉണ്ണി മുകുന്ദന്റെ ഇര വരുന്നു!

Written By:
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖന്‍, ഉദയകൃഷ്ണ കൂട്ടുകെട്ടിലെത്തുന്ന പുതിയ സിനിമയാണ് ഇര. സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടന്നപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഫെബ്രുവരിയില്‍ റിലീസിനെത്തുമെന്ന് പറഞ്ഞിരുന്ന സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്.

മാര്‍ച്ച് 16 ന് സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പറയുന്നത്. മലയാളത്തിലെ പ്രമുഖ നടന്റെ ജീവിതവുമായി ബന്ധപ്പെടുത്തി നിര്‍മ്മിക്കുന്ന സിനിമയാണെന്ന് ആദ്യം മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സിനിമ വരുന്നതോട് കൂടി കേരളക്കരയില്‍ തരംഗമാവുമെന്ന കാര്യത്തില്‍ സംശയമില്ല.


ഇര

പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന സിനിമയാണ് ഇര. ഇരുവരും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സൈജു എസ്എസ് സംവിധാനം ചെയ്യുന്ന സിനിമയുടെ റീലിസ് തീരുമാനിച്ചിരിക്കുകയാണ്. മാര്‍ച്ച് 16 നായിരിക്കും സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്.
പ്രധാന കഥാപാത്രങ്ങള്‍

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന സിനിമയില്‍ ഗോകുല്‍ സുരേഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിയ ജോര്‍ജ്, നിരഞ്ജന, ഗായത്രി സുരേഷ്, അലന്‍സിയര്‍, തുടങ്ങിയവരും സിനിമയിലുണ്ട്.


ഇരയുടെ കഥ

മലയാള സിനിമയില്‍ നിന്നും അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത്തരമൊരു കാര്യം സിനിമയിലുണ്ടോ അല്ലെങ്കില്‍ അങ്ങനെ ഒരു കഥയാണോ എന്ന കാര്യമൊന്നും ഇതുവരെ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല.


സാമ്യമുള്ള കഥ

എന്നാല്‍ പെട്ടന്നൊരു പ്രതിസന്ധിയില്‍ അകപ്പെടുന്ന സൂപ്പര്‍ സ്റ്റാറിന്റെ കഥയായിരിക്കും സിനിമയെന്നാണ് സൂചന. ഗോകുല്‍ സുരേഷാണ് ഈ വേഷം ചെയ്യുന്നത്. പക്ഷെ സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്റര്‍ അതാണെന്നുള്ള തെളിവ് നല്‍കിയിരുന്നു.


സിനിമയുടെ പോസ്റ്റര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് മാസത്തിന് മുകളില്‍ ജയിലില്‍ കഴിഞ്ഞതിന് ശേഷം പുറത്ത് വന്ന ദിലീപിന്റെ ലുക്കായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. അന്ന് സ്ഥലത്ത് തടിച്ച് കൂടിയിരുന്ന ആളുകളും മൈക്കും ദിലീപ് ആരാധകരെ വണങ്ങുന്നതെല്ലാം ഉള്‍പ്പെടുത്തി ഉണ്ണി മുകുന്ദനായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

മസില്‍മാന്‍ മാത്രമല്ല, ഉണ്ണി മുകുന്ദന്‍ നല്ലൊരു നടനാണ്! അതിന് കാരണം അവസാനമിറങ്ങിയ ഈ സിനിമകളാണ്..!

English summary
Unni Mukundan's Ira movie release announced

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam