മസിലുണ്ടെന്ന് കരുതി ഷോ കാണിക്കാന്‍ നില്‍ക്കല്ലേ? വിമര്‍ശനത്തിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി?

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ഉണ്ണി മുകുന്ദന്‍. ശക്തമായ പിന്തുണയുമാണ് ഈ താരം മുന്നേറുന്നത്. സഹനടനായി തുടക്കം കുറിച്ച് പിന്നീട് നായകനായി അരങ്ങേറുകയായിരുന്നു ഈ താരം. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അദ്ദേഹം വരവറിയിച്ചിരുന്നു. മസിലളിയനെന്ന ഓമനപ്പേരിലാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് അദ്ദേഹം. മമ്മൂട്ടി ചിത്രമായ മാമാങ്കമുള്‍പ്പടെ നിരവധി സിനിമകളിലാണ് താരം അഭിനയിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ തിരക്കിയത് ഉണ്ണി മുകുന്ദനെക്കുറിച്ചായിരുന്നു. ഒടുവില്‍ വിശദീകരണവുമായി താരമെത്തിയപ്പോഴാണ് പോസ്റ്ററില്‍ കാണുന്നത് താരമാണെന്ന് ആരാധകര്‍ സ്ഥിരീകരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരം കൂടിയാണ് ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ലേറ്റസ്റ്റ് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് താരമെത്താറുണ്ട്. അടുത്തിടെ താരം പങ്കുവെച്ച ചിത്രവുമായി ബന്ധപ്പെട്ട വിമര്‍ശനും അതിന് താരം നല്‍കിയ മറുപടിയെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. താരം നല്‍കിയ മറുപടി പൊളിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞത്.

Unni Mukundan

മതിയെടാ നിന്റെ ഷോ, ഇത്തിരി മസില്‍ ഉണ്ടെന്ന് കരുതി ഷോ കാണിക്കാന്‍ നില്‍ക്കല്ലേ, സിനിമയിലെ നിന്റെ ഷോ കണ്ട് മടുത്തുവെന്നായിരുന്നു വിമര്‍ശകന്‍ പറഞ്ഞത്. സത്യം പറഞ്ഞാല്‍ താന്‍ സിനിമയിലോ ഇന്‍സ്റ്റഗ്രാമിലോ മസില്‍ കാണിച്ചിട്ടില്ല, പക്ഷേ, അടുത്ത മൂവി ഷൂട്ട് ചോക്ലേറ്റാണ്. ദയവായി ഈ സിനിമയുടെ ടിക്കറ്റ് എടുക്കരുതെന്നാണ് പറയാനുള്ളത്. ഇത് കണ്ടാല്‍ നീ ഈഗോ അടിച്ച് മരിച്ച് പോവും. ആ സിനിമയില്‍ കോസ്റ്റിയൂമുകള്‍ ഇല്ലാതെയായിരിക്കും, ഇനി ചേട്ടന്‍ പറഞ്ഞില്ലെന്ന് വേണ്ട, ഇതായിരുന്നു താരത്തിന്റെ മറുപടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X