മസിലളിയന്‍ മരണമാസാണ്! ഇന്‍സ്റ്റഗ്രാമില്‍ കളിയാക്കി കമന്റിട്ടവന് താരത്തിന്റെ കിടിലന്‍ മറുപടി! കാണൂ

By Midhun Raj

മലയാളത്തിന്റെ മസിലളിയന്‍ ഉണ്ണി മുകുന്ദനെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര താരങ്ങളില്‍ ഒരാളാകാന്‍ നടന് സാധിച്ചിരുന്നു. നായകനായും സഹനടനായും വില്ലന്‍ റോളുകളിലും ഉണ്ണി മലയാളത്തില്‍ തിളങ്ങിയിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന് ശേഷമാണ് മസിലളിയന്‍ എന്ന വിളിപ്പേര് താരത്തിന് വന്നത്.

കഴിഞ്ഞ ദിവസം തന്റെ മസിലുകള്‍ നിറഞ്ഞ ശരീരം കാണിച്ചുകൊണ്ടുളള ഒരു ഫോട്ടോ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനു താഴെ നിരവധി പേര്‍ ലൈക്കും കമന്‌റും ചെയ്തിരുന്നു. അതേസമയം ആരാധകരില്‍ ഒരാളിട്ട കമന്റിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മാസ് മറുപടി ശ്രദ്ധേയമായിരുന്നു.

unni mukundan

മസില്‍ മാന്‍ തകര്‍ത്ത ദാമ്പത്യം താന്‍ കേട്ടിട്ടുണ്ടോ എന്നായിരുന്നു ഒരാള്‍ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടത്. ഇതിനു താഴെയായി മസില്‍ മാന്‍ ഇടിച്ചു ഒടിച്ച മൂക്കിന്റെ പാലം താന്‍ കണ്ടിട്ടുണ്ടോ? എന്നായിരുന്നു ഉണ്ണിയുടെ മാസ് കമന്റ്. ഏതായാലും താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്രോളന്മാരും കട്ട സപ്പോര്‍ട്ടുമായി ഉണ്ണിയ്‌ക്കൊപ്പമുണ്ട്.

നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഉണ്ണി മുകുന്ദന്‍. നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന മിഖായേല്‍ ആണ് താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം. മിഖായേലില്‍ വില്ലന്‍ വേഷത്തിലാണ് ഉണ്ണി എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മിഖായേലിനു പുറമെ ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ്.ചെങ്ങഴി നമ്പ്യാര്‍ തുടങ്ങിയവയും ഉണ്ണി മുകുന്ദന്റെതായി വരാനിരിക്കുന്ന സിനിമകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X