മിഖായേലിനു ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും നായകവേഷത്തില്‍! മേപ്പടിയാന്റെ മോഷന്‍ പോസ്റ്റര്‍ കാണാം!

By Midhun Raj

മിഖായേലിനു ശേഷം ഉണ്ണി മുകുന്ദന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മേപ്പടിയാന്‍. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു സിനിമാ പ്രേമികള്‍ക്കും ആരാധകര്‍ക്കുമായി വീഡിയോ പങ്കുവെച്ചത്.

ഒരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നുളള സൂചന നല്‍കികൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ മേപ്പടിയാന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയില്‍ താടി നീട്ടി വേറിട്ടൊരു ഗെറ്റപ്പിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. മേപ്പടിയാനു പുറമെ നിരവധി സിനിമകളാണ് ഉണ്ണിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

unni mukundan

മമ്മൂട്ടിയുടെ ചരിത്ര സിനിമയായ മാമാങ്കത്തിലും താരം ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മാമാങ്കത്തിനു പുറമെ ചോക്ലേറ്റ് സ്‌റ്റോറി റീ ടോള്‍ഡ്, ചെങ്ങഴി നമ്പ്യാര്‍ തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം നിവിന്‍ പോളി നായകനായ മിഖായേല്‍ ആയിരുന്നു ഉണ്ണി മുകുന്ദന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഉണ്ണി വില്ലന്‍ വേഷത്തിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X