മാമാങ്കം ടീസറിന് ലഭിച്ചത് ഗംഭീര വരവേല്‍പ്പ്! ബ്രഹ്മാണ്ഡ ചിത്രത്തെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് ഉണ്ണി
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ മമ്മൂട്ടിയുടെ മാമാങ്കം ടീസര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി വന്ന ആദ്യ ടീസറിന് വലിയ വരവേല്‍പ്പു തന്നെയാണ് എല്ലാവരും നല്‍കിയത്. മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമായിരുന്നു മാമാങ്കത്തിന്റെ ആദ്യ ടീസറില്‍ കൂടുതല്‍ തിളങ്ങിയിരുന്നത്. ടീസര്‍ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളില്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു.

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണുളളത്. അതേസമയം മാമാങ്കം ടീസര്‍ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ചുകൊണ്ടുളള ഉണ്ണി മുകുന്ദന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ടീസറിന് നല്‍കിയ വലിയ വരവേല്‍പ്പിന് നന്ദി അറിയിച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്. ടീസര്‍ പുറത്തിറങ്ങിയ ശേഷം തനിക്ക് ഒരുപാട് മെസേജുകള്‍ വന്നുവെന്നും എല്ലാവര്‍ക്കും മറുപടി നല്‍കാനായി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും നടന്‍ പറയുന്നു.

അതിനാല്‍ ഇവിടെയുളള എല്ലാവര്‍ക്കും നന്ദി പറയുന്നതായും ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചന്ദ്രോത്ത് പണിക്കരെ സ്‌നേഹിച്ചതിന് പ്രത്യേകം നന്ദി പറയുന്നതായും നടന്‍ കുറിച്ചു. മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദനും എത്തുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാമാങ്കം മാറുമെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്.

ഉണ്ണി മുകുന്ദന്റെ കഴിവ് നമ്മള്‍ കാണാന്‍ ഇരിക്കുന്നതേ ഉളളുവെന്ന് മുന്‍പ് മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിളളി അടക്കമുളളവര്‍ തുറന്നുപറഞ്ഞിരുന്നു. മാമാങ്കം ടീസറില്‍ മമ്മൂട്ടിക്കും ഉണ്ണി മുകുന്ദനുമൊപ്പം മാസ്റ്റര്‍ അച്യൂതനും തിളങ്ങിയിരുന്നു. ഒരിക്കല്‍ കണ്ടാല്‍ ഒരിക്കലും മറക്കാത്ത കാഴ്ച ലോകത്ത് ഇതേ ഉളളു. കണ്ണ് നിറച്ചു കണ്ടോളൂ. ഇത് മാമാങ്ക മഹാമഹം എന്ന ഇന്‍ട്രോയും മാമാങ്കം ടീസറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു.

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ ഒരുക്കുന്നത്. യുദ്ധവും ചരിത്രവും കോര്‍ത്തിണക്കിയുളള മാമാങ്കം ബോക്‌സോഫീസില്‍ തരംഗമുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷപ്പെടുന്നത്. മലയാളം പതിപ്പിനൊപ്പം തന്നെ മാമാങ്കം തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. നവംബര്‍ 21ന് ബ്രഹ്മാണ്ഡ ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

വമ്പന്‍ റിലീസായിട്ടാകും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. ശങ്കര്‍ രാമകൃഷ്ണന്റെ അവലംബിത തിരക്കഥയിലാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്. കൂറ്റന്‍ സെറ്റുകളായിരുന്നു സിനിമയുടെ ചിത്രീകരണത്തിനായി നേരത്തെ അണിയറ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗ്രാഫിക്‌സും വിഎഫ്ക്ട്‌സുമെല്ലാം വളരെ കുറച്ചുമാത്രമായിരിക്കും സിനിമയിലുണ്ടാവുക.

പ്രാചി ടെഹ്ലന്‍, അനു സിത്താര, കനിഹ തുടങ്ങിയവര്‍ നായികമാരാകുന്ന ചിത്രത്തില്‍ അരവിന്ദ് സാമി,നീരജ് മാധവ്, സുദേവ് നായര്‍, മോഹന്‍ ശര്‍മ്മ, മാളവിക മേനോന്‍, സുനില്‍ സുഗത, അഭിരാമി വി അയ്യര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മനോജ് പിളെള ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് രാജ മുഹമ്മദാണ് എഡിറ്റിങ് ചെയ്യുന്നത്. എം. ജയചന്ദ്രന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് സഞ്ചിത് ബല്‍ഹാര ,അങ്കിത് ബല്‍ഹാര തുടങ്ങിയവരാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications