twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാന്‍ എഴുതിയത്! ഉണ്ണി മുകുന്ദന്റെ മറുപടി വൈറല്‍

    By Prashant V R
    |

    തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ കുറിച്ച കാര്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൃശ്ശൂര്‍ പൂരം റദ്ദാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ഉണ്ണി മുകുന്ദന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സര്‍ക്കാരിനെയും ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു എന്ന് താരം കുറിച്ചിരുന്നു.

    ഒപ്പം ഈ വര്‍ഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂര്‍വാധികം ഭംഗിയായി അടുത്ത വര്‍ഷം നമുക്ക് കൊണ്ടാടാന്‍ കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നതായി നടന്‍ കുറിച്ചു. കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം പൂരം നടത്തേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്.

    തന്‌റെ അറിവില്‍

    തന്‌റെ അറിവില്‍ ഇത് രണ്ടാമത്തെ തവണയാണ് തൃശ്ശൂര്‍ പൂരം ഉപേക്ഷിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. നടന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കൂട്ടത്തില്‍ തൃശ്ശൂര്‍ പൂരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നീളന്‍ പോസ്റ്റിട്ടതിന് ഒരാള്‍ വിമര്‍ശനാത്മകമായാണ് ഉണ്ണി മുകുന്ദന് മറുപടി നല്‍കിയത്.

    ഇത്രയും കഥയുടെ

    ഇത്രയും കഥയുടെ ആവശ്യം എന്താ, പൂരം ഉപേക്ഷിച്ചു എന്ന് പറഞ്ഞാ പോരെ എന്നാണ് ഹിമവാന്‍ എന്ന പേരുളള പ്രൊഫൈല്‍ ഉടമയുടെ കമന്റ്. പിന്നാലെ ഇതിന് വായടപ്പിക്കുന്ന മറുപടിയാണ് ഉണ്ണി മുകുന്ദന്‍ നല്‍കിയത്. "നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാന്‍ എഴുതിയത്. അതുകൊണ്ട് രണ്ട് മൂന്ന് വാക്കില്‍ ഒതുക്കാന്‍ പറ്റിയില്ല, ഇത് തൃശ്ശൂര്‍ പൂരത്തെ പറ്റിയാണ്.

    ചില കാര്യങ്ങള്‍ക്ക്

    ചില കാര്യങ്ങള്‍ക്ക് അതിന്റെതായ മര്യാദ കൊടുക്കണം, ഉണ്ണി മുകുന്ദന്‍ കുറിച്ചു. തുടര്‍ന്ന്‌ ഉണ്ണിയുടെ മറുപടിക്ക് പിന്തുണ അറിയിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു. "അമേരിക്ക പോലുളള കരുത്തുറ്റ രാജ്യങ്ങള്‍ വരെ ഈ വിപത്തിന് മുന്‍പില്‍ അടിപതറി നില്‍ക്കുമ്പോള്‍ 130 കോടി ജനങ്ങള്‍ ഉളള, ലോകത്തിലെ തന്നെ ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന ഒരു രാജ്യം മുഴുവനായിട്ട് അടച്ചിട്ട് മുന്‍കരുതല്‍ എടുക്കാന്‍ ഒരു ഭരണകൂടം തീരുമാനിച്ചപ്പോള്‍ അത് വിജയം കാണുന്നതിന്റെ പിന്‍ബലം തന്നെ രാജ്യം താല്‍പര്യം മാത്രം മുന്‍ഗണനയില്‍ എടുക്കുന്ന ഭരണ സംവിധാനങ്ങളും സംഘടനകളും അതനുസരിക്കുന്ന ജനങ്ങളും ഉളളതാണ്.

    പ്ലസ്ടു കാലഘട്ടത്തിലെ ചിത്രങ്ങളുമായി വീണ നായര്‍! അന്നു ഇന്നും ഒരുപോലെയെന്ന് ആരാധകര്‍പ്ലസ്ടു കാലഘട്ടത്തിലെ ചിത്രങ്ങളുമായി വീണ നായര്‍! അന്നു ഇന്നും ഒരുപോലെയെന്ന് ആരാധകര്‍

    അത് തന്നെ

    അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും. ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സര്‍ക്കാരിനെയും ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിവ. ലോക്ക് ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും എത്താറുളള താരമാണ് ഉണ്ണി മുകുന്ദന്‍. കൊറോണ ബോധവല്‍ക്കരണത്തിനൊപ്പം ഇടയ്ക്കിടെ വീട്ടു വിശേഷങ്ങളും പങ്കുവെക്കാറുണ്ട് നടന്‍. ഉണ്ണി മുകുന്ദന്റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

    ആശ്വാസ വാര്‍ത്ത; പ്രവാസികളെ തിരികെ എത്തിച്ചേക്കും, സജ്ജരാകാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദേശം

    Read more about: unni mukundan coronavirus
    English summary
    unni mukundan's reply for instagram comment
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X