ആദ്യ പ്രണയത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍, കാമുകിയുടെ പേര് പറഞ്ഞ് നടന്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ആരാധകര്‍ ഏറെയുളള താരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. മമ്മൂട്ടിക്കൊപ്പമുളള മാമാങ്കമാണ് ഉണ്ണി മുകുന്ദന്റതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം.

അതേസമയം കൈനിറയെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമാതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ഉണ്ണി. തന്‌റെ എറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമാക്കെ നടന്‍ പങ്കുവെക്കാറുണ്ട്. അതേസമയം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നടന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു.

ചോദ്യോത്തര വേളയില്‍ തന്‌റെ കരിയറിനെ കുറിച്ചും ഫിറ്റ്‌നെസിനെ കുറിച്ചുമെല്ലാം നടന്‍ മനസുതുറന്നു. ഗുജറാത്തില്‍ കുട്ടിക്കാലം ചിലവഴിച്ച താരത്തിന് ആദ്യമായി ആകര്‍ഷണം തോന്നിയത് ഗുജറാത്തി ടീച്ചറോട് ആയിരുന്നുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞു. പിന്നാലെ നടന്റെ ആദ്യ പ്രണയത്തെ കുറിച്ചും കാമുകിയെ കുറിച്ച് ചോദിച്ചും ആരാധകര്‍ എത്തി.

കാമുകിയുടെ പേര് ചോദിച്ചായിരുന്നു ഒരാള്‍ എത്തിയത്. വഞ്ചകി എന്നാണ് ചിരിച്ചുകൊണ്ട് ഇതിന് ഉണ്ണി മറുപടി നല്‍കിയത്. ആദ്യ കാമുകി ഇപ്പോള്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും ഉണ്ണി കുറിച്ചു. വിവാഹം കഴിക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞത്. ഇതിനുളള കാരണവും നടന്‍ വ്യക്തമാക്കി.

എല്ലാ സുന്ദരിമാരായ സ്ത്രീകളും ഒന്നുകില്‍ വിവാഹിതരാണ്, അല്ലെങ്കില്‍ കമ്മിറ്റഡാണ്. അതുമല്ലെങ്കില്‍ ബ്രേക്ക് ആപ്പില്‍ എന്നാണ് നടന്‍ മറുപടി നല്‍കിയത്. ഇഷ്ടമുളള മൂന്ന് നടിമാരെ കുറിച്ചും നടന്‍ വെളിപ്പെടുത്തി. അനു സിത്താര, ശോഭന, കാവ്യ മാധവന്‍ എന്നിവരാണ് ആ നായികമാര്‍,. എന്നാല്‍ ഒരാളോട് രഹസ്യമായി ക്രഷുളള കാര്യവും നടന്‍ പറഞ്ഞു. ഉണ്ണി രഹസ്യമായി ഏറെ ഇഷ്ടപ്പെടുന്ന ആ നടി ഭാവനയാണ്..
Recommended Video

അതേസമയം മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. അഭിനയത്തിനൊപ്പം നടന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. മേപ്പടിയാന് പുറമെ പൃഥ്വിരാജിനൊപ്പമുളള ഭ്രമം എന്ന ചിത്രവും ഉണ്ണി മുകുന്ദന്റെതായി ഒരുങ്ങുന്നു. ബോളിവുഡ് ചിത്രം അന്ധാദുന്‌റെ റീമേക്ക് കൂടിയാണിത്. കൂടാതെ രവി തേജ നായകനാവുന്ന പുതിയ തെലുങ്ക് ചിത്രത്തിലും നടന്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications