മാമാങ്കത്തിനു വേണ്ടി തയ്യാറെടുത്ത് മസിലളിയന്‍! താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു! കാണൂ
മമ്മൂട്ടിയുടെതായി ഏറെ നാളുകള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്നത്. മാമാങ്കത്തിന്റെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് സിനിമാ പ്രേമികള്‍ കാണിക്കാറുളളത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
മമ്മൂക്കയുടെതായി ഈ വര്‍ഷമൊരുങ്ങുന്ന പ്രധാന സിനിമകളില്‍ ഒന്നുകൂടിയാണ് മാമാങ്കം. അടുത്തിടെയായിരുന്നു ധ്രുവന് പകരം ഉണ്ണി മുകുന്ദന്‍ സിനിമയില്‍ അഭിനയിക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉണ്ണി എത്തുന്നത്. മാമാങ്കത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനുമുന്‍പായുളള ഉണ്ണിയുടെ വര്‍ക്കൗട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

മാമാങ്കത്തില്‍ ഉണ്ണിയും
ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ധ്രുവന് പകരക്കാരനായിട്ടാണ് ഉണ്ണി മുകുന്ദന്‍ മാമാങ്കത്തില്‍ എത്തിയിരുന്നത്. ഉണ്ണി തന്നെയായിരുന്നു അടുത്തിടെ ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം മുന്‍പും നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് ഉണ്ണി. മെഗാസ്റ്റാറിനൊപ്പം താരം വീണ്ടും എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‌റെ പ്രകടനവും മാമാങ്കത്തിന്റെ മുഖ്യ ആകര്‍ഷങ്ങളിലൊന്നായിരിക്കും.

മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും
മാമാങ്കത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെ ചിത്രത്തിനു വേണ്ടിയുളള തയ്യാറെടുപ്പുകളിലാണ് ഉണ്ണി മുകുന്ദനുളളത്. ചിത്രത്തിനു വേണ്ടിയുളള ഗെറ്റപ്പിനായി കഠിനമായ വ്യയാമമുറകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നടന്‍. ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
വീഡിയോ കാണൂ
വീഡിയോ കാണൂ

സജീവ് പിളളയുടെ സിനിമ
നവാഗതനായ സജീവ് പിളളയാണ് മമ്മൂക്കയുടെ മാമാങ്കം സംവിധാന ചെയ്യുന്നത്. സംവിധായകന്റെ ഏറെ നാളത്തെ ഗവേഷണത്തിനൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂളുകള്‍ പൂര്‍ത്തിയായെങ്കിലും പീന്നിടുളള ഷെഡ്യൂളുകളായിരുന്നു വൈകിയത്. ഇപ്പോള്‍ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചുകൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് വീണ്ടും തുടങ്ങാനിരിക്കുന്നത്.

മറ്റു താരനിര
മമ്മൂട്ടിക്കും ഉണ്ണി മുകുന്ദനും പുറമെ നീരജ് മാധവും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. ചരിത്ര പ്രാധാന്യമുളള സിനിമയില്‍ ഒട്ടെറെ യുദ്ധ രംഗങ്ങളുണ്ടാകുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംഘടന രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കികൊണ്ടാണ് മാമാങ്കം ഒരുക്കുന്നത്.


Click it and Unblock the Notifications