»   » സ്‌റ്റെപ്പിനി പോലെ സിനിമയില്‍ ഉണ്ണി മുകുന്ദന്‍?

സ്‌റ്റെപ്പിനി പോലെ സിനിമയില്‍ ഉണ്ണി മുകുന്ദന്‍?

Posted By:
Subscribe to Filmibeat Malayalam

ഒരു റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയും തന്റെ ശരീരം വഴങ്ങുമെന്ന് ചുരുക്കം ചില സിനിമകളിലൂടെ തന്നെ തെളിയിച്ച യുവനടനാണ് ഉണ്ണി മുകുന്ദന്‍. എന്നിട്ടും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഈ നടന് കഴിഞ്ഞില്ല. അതിനുള്ള ഒരു കാരണമായി താരം തന്നെ പറയുന്നത് മറ്റുള്ളവര്‍ വേണ്ടെന്ന് വയ്ക്കുന്ന വേഷങ്ങള്‍ ചെയ്യാനാണ് തന്നെ വിളിക്കുന്നതെന്നാണ്. ഒടുവില്‍ ചെയ്തുകൊണ്ടിരിക്കുന്ന അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രത്തിലും ഫഹദ് ഫാസില്‍ ഉപേക്ഷിച്ച വേഷമാണ് ഉണ്ണി മുകുന്ദന്.

താമാശയ്ക്കാണെങ്കിലും ഇതിനെ കുറിച്ച് ഉണ്ണി പറയുന്നതിങ്ങനെ ' വണ്ടിക്ക് ഒരു ടയര്‍ പോയാല്‍ മറ്റൊന്ന് സൂക്ഷിക്കുന്നതുപോലെയാണ് എന്റെ കാര്യം.' അതില്‍ ഉണ്ണിക്ക് ആവലാതൊയൊന്നുമില്ല കേട്ടോ ഒരു വണ്ടിക്ക് സ്റ്റെപ്പിനിയും ആവശ്യമാണെന്നാണ് നടന്‍ പറയുന്നത്.

വണ്ടിക്ക് സ്‌റ്റെപ്പിനി പോലെ സിനിമയ്ക്ക് ഉണ്ണിമുകുന്ദന്‍?

ഇതുവരെ അഭിനയിച്ച റോളുകളില്‍ പലതിലും സംതൃപ്തനല്ലെന്നാണ് ഉണ്ണി പറയുന്നത്. ഇമോഷനല്‍ അറ്റാച്ച്‌മെന്റ്‌കൊണ്ട് ഏറ്റെടുത്ത റോളുകളല്ലാം പിന്നീട് വോണ്ടെന്ന് തോന്നിയിട്ടുണ്ടത്രെ

വണ്ടിക്ക് സ്‌റ്റെപ്പിനി പോലെ സിനിമയ്ക്ക് ഉണ്ണിമുകുന്ദന്‍?

സാമ്പത്തിക വിഷയങ്ങളെ കുറിച്ചാലോചിക്കുമ്പോഴാണ് സിനിമകള്‍ വാരിവലിച്ച് ചെയ്യുന്നത്. എന്നാല്‍ ഉണ്ണിയെന്നും ഒരു സിനിമയില്‍ മാത്രം ശ്രദ്ധകൊടുക്കാനാണ് ആഗ്രഹിക്കുന്നത്.

വണ്ടിക്ക് സ്‌റ്റെപ്പിനി പോലെ സിനിമയ്ക്ക് ഉണ്ണിമുകുന്ദന്‍?

കളക്ഷനെ കുറിച്ചും സാറ്റലൈറ്റ് റേറ്റിങ്ങിനെകുറിച്ചെല്ലാം ഉണ്ണിമുകുന്ദനും ചിന്തിച്ചു തുടങ്ങി.

വണ്ടിക്ക് സ്‌റ്റെപ്പിനി പോലെ സിനിമയ്ക്ക് ഉണ്ണിമുകുന്ദന്‍?

മല്ലുസിങ്ങിനെ മുമ്പെന്നും പിമ്പെന്നും രണ്ടായിതിരിക്കാം എന്നാണ് ഉണ്ണി പറയുന്നത്. മല്ലുസിങ് താരത്തിന് ഒരു കരിയര്‍ ബ്രേക്കായിരുന്നു

വണ്ടിക്ക് സ്‌റ്റെപ്പിനി പോലെ സിനിമയ്ക്ക് ഉണ്ണിമുകുന്ദന്‍?

ആക്ഷന്‍ ഹീറോ എന്ന് വിളിച്ച് കേള്‍ക്കുന്നത് ഇഷ്ടമാണെങ്കിലും അത്തരം കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതും ഉണ്ണിക്കിഷ്ടമല്ല. ഇടക്കാലത്ത് ഒരുമാറ്റമൊക്കെ വേണം.

വണ്ടിക്ക് സ്‌റ്റെപ്പിനി പോലെ സിനിമയ്ക്ക് ഉണ്ണിമുകുന്ദന്‍?

സിനിമയില്‍ ഇമോഷനലാവുകയല്ല, പ്രാക്ടിക്കലാവുകയാണ് ഉചിതമെന്നാണ് ഉണ്ണി പറയുന്നത്.

വണ്ടിക്ക് സ്‌റ്റെപ്പിനി പോലെ സിനിമയ്ക്ക് ഉണ്ണിമുകുന്ദന്‍?

ഇപ്പോള്‍ 25 വയസ്സേ ആയിട്ടുള്ളുവെങ്കലും 28 വയസ്സാവുമ്പോഴേക്കും ഹിന്ദിയിലും അഭിനയിക്കണമെന്നാണത്രെ ഉണ്ണിമുകുന്ദന്റെ സ്വപ്നം. ബന്ധുക്കളും സുഹൃത്തുക്കളും അതാഗ്രഹിക്കുകയും ചെയ്യുന്നു.

വണ്ടിക്ക് സ്‌റ്റെപ്പിനി പോലെ സിനിമയ്ക്ക് ഉണ്ണിമുകുന്ദന്‍?

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലെ അഭിനയത്തിന് ഏഷ്യനെറ്റിന്റെ മികച്ച പുതുമുഖ നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്

വണ്ടിക്ക് സ്‌റ്റെപ്പിനി പോലെ സിനിമയ്ക്ക് ഉണ്ണിമുകുന്ദന്‍?

വിനിലിന്റെ ദി ലാസ്റ്റ് സപ്പര്‍ ആണ് അടുത്തതായി ഉണ്ണി അഭിനയിക്കാന്‍ പോകുന്ന ചിത്രം

വണ്ടിക്ക് സ്‌റ്റെപ്പിനി പോലെ സിനിമയ്ക്ക് ഉണ്ണിമുകുന്ദന്‍?

ഒരു സംവിധായകനുമായി ഉണ്ണി കോര്‍ത്തകാര്യമറിയാമല്ലോ. പക്ഷേ അതിനെ കുറിച്ച് പറയാന്‍ ഉണ്ണി തയ്യാറായിട്ടില്ല. അതൊരു പഴയ സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു

English summary
Actor Unni Mukundan as stepney in Malayalam film?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X