ഇനി ആരും ഉണ്ണി മുകുന്ദനെ മോശക്കാരനാക്കേണ്ട
ഉണ്ണി മുകുന്ദന്റെ അടുത്തിറങ്ങിയ ചിത്രങ്ങളിലൂടെ മോശമായ പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആ സമയത്താണ് ലാല്‍ ജോസ് സംവിധം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെ ഉണ്ണി നായകനായി എത്തുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ തരക്കേടല്ലാത്ത തരത്തില്‍ ഉണ്ണി മുകുന്ദന് അഭിനയിക്കാന്‍ കഴിഞ്ഞു. പിന്നീട് ഉണ്ണിയുടേതായി പുറത്തിറങ്ങിയ ലാസ്റ്റ് സപ്പറും കാര്യമായി വിജയിച്ചില്ല.
മുഹസിന്‍ പരാരി സംവിധാനം ചെയ്ത കെ എല്‍ 10 എന്ന ചിത്രമാണ്, ഉണ്ണി മുകുന്ദന്‍ നായകനായി അടുത്ത് പുറത്തിറങ്ങിയ ചിത്രം. കെ എല്‍ 10 പത്ത് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനെ തേടി പുതിയ ചിത്രങ്ങള്‍ എത്തുന്നുണ്ട്. പുതിയ വേഷത്തിലും ഭാവത്തിലുമാണ് ഇനി ഉണ്ണി മുകുന്ദന്.

ഉണ്ണി മുകുന്ദനെ തേടി പുതിയ ചിത്രങ്ങള്‍
ആര്‍ ശരത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മുകേഷാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ബുദ്ധന്‍ ചിരിക്കുന്ന എന്ന ചിത്രത്തിന് ശേഷം ശരത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ഷൂട്ടുംങ് ഉടന്‍ ആരംഭിക്കും.

ഉണ്ണി മുകുന്ദനെ തേടി പുതിയ ചിത്രങ്ങള്‍
എസ് ബിനു സംവിധാനം ചെയ്യുന്ന സ്റ്റൈല്‍ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിച്ച്‌കൊണ്ടിരിക്കുന്നത്.

ഉണ്ണി മുകുന്ദനെ തേടി പുതിയ ചിത്രങ്ങള്‍
ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ അടുത്ത പ്രോജക്ട്. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 15ന് ആരംഭിക്കും.

ഉണ്ണി മുകുന്ദനെ തേടി പുതിയ ചിത്രങ്ങള്‍
നവാഗതനായ സുനോജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്നു. ചിത്രത്തില്‍ അജു വര്‍ഗ്ഗീസും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications











