തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ഉണ്ണി മുകുന്ദന്റെ കണ്ടീഷന്‍, അഹങ്കാരമല്ല!!
ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകച്ച് കൊച്ചു താരമായി മാറിയിരിയ്ക്കുകയാണ് ഉണ്ണി മുകുന്ദന്‍. സ്‌റ്റൈല്‍ എന്ന മലയാള സിനിമയുടെ റീമേക്ക് വഴിയാണ് തെലുങ്ക് സിനിമാ ലോകത്ത് ഉണ്ണി ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് രണ്ട് മുഴുനീള ചിത്രങ്ങള്‍ ഉണ്ണി തെലുങ്കില്‍ ചെയ്തു.
തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ഉണ്ണി മുകുന്ദന് ഒരേ ഒരു കണ്ടീഷനേയുള്ളൂ. കഥ റിയലിസ്റ്റിക് ആയിരിക്കണം. പ്രധാന്യമുള്ള കഥാപാത്രമായിരിക്കണം. വെറുതേ എണ്ണം തികയ്ക്കാന്‍ വേണ്ടി തെലുങ്കില്‍ സിനിമ ചെയ്യേണ്ട എന്ന് ഉണ്ണി പറയുന്നു.

ബാഗമതി എന്ന ചിത്രത്തിലെ കഥാപാത്രം അത്രയേറെ ആകര്‍ഷിച്ചത് കൊണ്ടാണ് അതേറ്റെടുത്തത്. സെല്‍ഫിഷായ നായകനല്ല ചിത്രത്തില്‍. തനിക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തെയും കണക്കിലെടുക്കുന്ന കഥാപാത്രമാണ്.
ജനത ഗാരേജ് എന്ന മോഹന്‍ലാല്‍ - ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രത്തിലും അല്പം വ്യത്യസ്തമായ കഥാപാത്രമായിരുന്നു. വില്ലന്‍ ഷേഡുള്ള വേഷം ആയത് കൊണ്ടാണ് അത് ചെയ്തത് - ഉണ്ണി വ്യക്തമാക്കി.
ചാണക്യതന്ത്രം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഉണ്ണി മുകുന്ദനിപ്പോള്‍. മാര്‍ച്ച് 29 ന് സിനിമ റിലീസ് ചെയ്യും. ഇരയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ചിത്രം.


Click it and Unblock the Notifications











