സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.. മൂത്താണ് !!!
സന്തോഷ് പണ്ഡിറ്റ് അങ്ങനെ മുഖ്യധാര സിനിമയിലേക്ക് കടക്കുകയാണ്. സ്വന്തമായി തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്ത് അഭിനയിക്കുന്ന സന്തോഷ് പണ്ഡിറ്റ് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണത്തിന് ഇരയായ ആളാണ്. എല്ലാവരാലും പരിഹസിക്കപ്പെട്ട പണ്ഡിറ്റിന് തന്റെ ചിത്രത്തില്‍ ഒരു അവസരം കൊടുക്കുന്നത് മമ്മൂട്ടിയാണ്.
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമായിക്ക് അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. ശങ്കരന്‍കുട്ടി എന്നാണ് കഥാപാത്രത്തിന്റെ പേര്.

ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഉണ്ണിയുടെ വരവ്. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റിനെ പ്രശംസിച്ച് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലെത്തിയിരിയ്ക്കുന്നു.
മാസ്റ്റര്‍ പീസിലെ സന്തോഷ് പണ്ഡിറ്റിന്റെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഉണ്ണി സന്തോഷ് പണ്ഡിറ്റിനെ പ്രശംസിച്ചത്. അമൂല്യമായ മുത്താണ് പണ്ഡിറ്റ് എന്നാണ് ഉണ്ണി പറയുന്നത്. എപ്പോഴും സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന പണ്ഡിറ്റ് ചുറ്റുമുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ടേയിരിയ്ക്കുമത്രെ.


Click it and Unblock the Notifications