മമ്മൂക്കയ്ക്കൊപ്പം ഉയരങ്ങളിലേയ്ക്ക് പറക്കാൻ ഉണ്ണി മുകുന്ദൻ! ചിത്രം പങ്കുവെച്ച് താരം
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രമാണ് മാമാങ്ക മെഗസ്റ്റാർ മമ്മൂക്കയെ കൂടാതെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിത മമ്മൂട്ടിയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

വിമാനത്താവളത്തിൽ നിന്നുള്ള ചിത്രമാണ് ഉണ്ണിമുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. മ്മൂക്കയ്ക്കൊപ്പം ഉയരങ്ങളിലേയ്ക്ക് പറക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഉണ്ണിയുടെ പോസ്റ്റ് പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. താഴെ വീഴാതെ നോക്കണേ മമ്മൂക്ക എന്ന രസകരമായ കമന്റും പ്രേക്ഷകർ പങ്കുവെച്ചിട്ടുണ്ട്.
വള്ളുവനാട് ചരിത്രത്തിലെ ഏറെ പ്രാധാന്യമുളള മാമാങ്ക മഹോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം പുറത്തു വരുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ , സിദ്ദിഖ്, തരൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, നീരജ് മാധവൻ, മണികണ്ഠൻ, കനിഹ, അനു സിത്താര, പ്രാചി തെഹ്ലീൻ,, കനിഹ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ഡിസംബർ 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications











