അഭിനയിക്കാന്‍ മാത്രമല്ല പാടാനും 'മസിലളിയന്‍' തയ്യാറാണ്, പാട്ടിലും ഒരു കൈ നോക്കാനൊരുങ്ങി ഉണ്ണി
മലയാളത്തിന് പുറമേ തെലുങ്കിലും സജീവമായ താരത്തിന്‍റെ അടുത്ത സിനിമ ബാഹുബലി അഭിനേത്രി അനുഷ്ക ഷെട്ടിയുടെ ഒപ്പമാണ്.
അഭിനയത്തോടൊപ്പം പാട്ടിലും ഒരു കൈ നോക്കാനൊരുങ്ങുകയാണ് ഉണ്ണി മുകുന്ദന്‍. മസിലും ബോഡി ബില്‍ഡപ്പുമല്ലാതെ കലയിലും തന്റേതായ കഴിവ് തെളിയിച്ച താരത്തിന്റെ പുതിയ തീരുമാനത്തിന് പിന്നില്‍ സംഗീത സംവിധായകനായ രതീഷ് വേഗയാണ്.
കേള്‍ക്കാനൊരുപാട് ഇഷ്ടമാണെങ്കിലും സ്വന്തമായി സിനിമയില്‍ പാടുന്നതിനെക്കുറിച്ചൊന്നും ഉണ്ണി ഇതുവരെ തീരുമാനിച്ചിട്ടുണ്ടായരുന്നില്ല. നായക വേഷങ്ങളില്‍ തിളങ്ങിയ താരത്തിന്റെ പാട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പാടാനൊരുങ്ങി ഉണ്ണി മുകുന്ദന്‍
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സിലാണ് ഉണ്ണിയുടെ പാട്ട്. ജയറാം, പ്രകാശ് രാജ്, അമല പോള്‍ തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രത്തിലാണ് ഉണ്ണി പാടുന്നത്. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ യാദ്യശ്ചികമായാണ് താരത്തെക്കൊണ്ടു പാടിപ്പിക്കാന്‍ രതീഷ വേഗ തീരുമാനിച്ചത്.

സംഗീത സംവിധായകന്‍ നിര്‍ബന്ധിച്ചു
പാട്ട് ഗംഭീരമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ് ഉണ്ണിയുടെ ശബ്ദം ഗാനത്തിന് അനുയോജ്യമാകുമെന്ന് സംഗീത സംവിധായകനായ രതീഷ് വേഗയ്ക്ക് തോന്നിയത്. കേട്ട പാടേ ആവശ്യം നിരസിച്ച ഉണ്ണി ഒടുവില്‍ രതീഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഗാനം ആലപിച്ചു.

തെലുങ്കിലും സാന്നിധ്യമറിയിച്ചു
മോഹന്‍ലാല്‍ നായകനായെത്തിയ ജനതാ ഗാരേജിലെ വില്ലന്‍ വേഷത്തിലൂടെ തെലുങ്കിലും ഉണ്ണി തന്റെ സാന്നിധ്യമറിയിച്ചു. ഇതോടെ ഉണ്ണി തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായി മാറി. വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പുറമേ വീണ്ടും തെലുങ്കില്‍ അവസരം ലഭിക്കുക കൂടി ചെയ്തു.

അനുഷ്‌കയോടൊപ്പം ഉണ്ണി മുകുന്ദന്‍
അനുഷ്‌ക പ്രധാന വേഷത്തിലെത്തുന്ന ഭാഗ്മതിയാണ് ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം. ജനതാ ഗാരേജിന് ശേഷം അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. അച്ചായന്‍സിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായാലുടന്‍ ഉണ്ണി മുകുന്ദന്‍ തെലുങ്ക് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.


Click it and Unblock the Notifications