»   » ഉണ്ണിമുകുന്ദന്‍ പ്രതികരിക്കും സിനിമയില്‍ മാത്രമല്ല പുറത്തും!!! പരിഹസിക്കുന്നവര്‍ക്ക് ചുട്ടമറുപടിയും!

ഉണ്ണിമുകുന്ദന്‍ പ്രതികരിക്കും സിനിമയില്‍ മാത്രമല്ല പുറത്തും!!! പരിഹസിക്കുന്നവര്‍ക്ക് ചുട്ടമറുപടിയും!

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ വെള്ളിത്തിരയില്‍ മാത്രമാണ് താരങ്ങള്‍. അതിനപ്പുറം അവര്‍ സാധരണ മനുഷ്യരാണ് ചുറ്റു നടക്കുന്ന സംഭവങ്ങളോട് പ്രതികരിക്കാം പത്രികരിക്കാതിരിക്കാം. അത് അവരുടെ ഇഷ്ടം. പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും കുറ്റം കണ്ടെത്തുന്നവര്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

സിനിമാ താരങ്ങളുടേയും സെലിബ്രിറ്റികളുടേയും പേജുകളില്‍ അവരുടെ വ്യക്തിഗത അഭിപ്രായങ്ങള്‍ക്ക് താഴെ അവരെ അധിക്ഷേപിക്കുന്ന കമന്റിടുന്നത് ചിലരുടെ സ്വഭാവ വൈകൃതമായി മാറിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ഉണ്ണിയുടെ മറുപടി നല്ല താക്കീതാകും. 

കൊച്ചുവേളിയില്‍ സദാചാര പോലീസ് ആക്രമണത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത കൃഷ്ണനുണ്ണിക്ക് നീതി ലഭിക്കമെന്ന് പറഞ്ഞ് ഉണ്ണമുകന്ദന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ച കുറിപ്പിന് താഴെയാണ് ഉണ്ണിയെ അധിക്ഷേപിച്ച് കമന്റ് ഇട്ടത്.

വിടരും മുന്‍പ് കൊഴിഞ്ഞുപോയൊരു ജീവന്‍, അല്ല കൊന്നുകളഞ്ഞ ജീവന്‍, അവനെ കൊന്നവര്‍ നിയമത്തിന് മുന്‍പില്‍ വന്നെപറ്റൂ. അതിന് വേണ്ടി പരമാവധി പോരാടുക. നമുക്ക് എല്ലാവര്‍ക്കും പെണ്‍സുഹൃത്തുക്കള്‍ ഉള്ളതാണ്, ഒന്ന് മിണ്ടിയതിനോ ഒരുമിച്ച് യാത്ര ചെയ്തതിനോ തല്ലികൊല്ലുന്ന കുടുംബക്കാര്‍ വീട്ടില്‍ അല്ല ജീവിക്കേണ്ടത് ജയിലിലാണെന്നും ണ്ണി പറയുന്നു.

കേരളമാണ് ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ സാക്ഷരതയ്ക്കും വകതിരിവിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വിശ്വസിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഉണ്ണി പറയുന്നു.

സിനിമാക്കാര്‍ക്ക് അഭിനയിച്ചാല്‍ മാത്രം പോരെ എന്നാണ് ഒരാള്‍ ഉണ്ണിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. അതിന് കൃത്യമായ മറുപടിയും ഉണ്ണി നല്‍കി. എന്റെ കാര്യം ഞാന്‍ തന്നെ തീരുമാനിച്ചാല്‍ പോരെ എന്നായിരുന്നു ഉണ്ണിയുടെ മറുപടി.

പ്രതികരിച്ചിട്ട് കാര്യമില്ല, മിണ്ടാതിരിക്കുന്നതാണ് നല്ലതാണെന്ന് പറഞ്ഞ ആരാധകനും ഉണ്ണി തക്കതായ മറുപടി നല്‍കി. നിശബ്ദമായിരിക്കുന്നതെ തെറ്റ് അംഗീകരിക്കലാകും. പിന്നെ അത് എന്നെന്നേക്കുമായി സഹിക്കേണ്ടി വരും. ശബ്ദം ഉയര്‍ത്താന്‍ അവസരം ലഭിക്കുമ്പോഴെല്ലാം അത് ചെയ്യണമെന്നും ഉണ്ണി പറഞ്ഞു.

സിനിമാ താരങ്ങള്‍ ഏതെങ്കിലും വിഷയത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ അതും കുറ്റമാണെന്നാണ് ഒരു പക്ഷം. എന്തില്‍ പ്രതികരിക്കണം എവിടെ പ്രതികരിക്കണം എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അവരും സാധാരാണ മനുഷ്യരാണെന്ന് ആദ്യം മനസിലാക്കാം.

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ആ വിഷയത്തില്‍ പ്രതികരിക്കുകയും ഒത്തു ചേരുകയും ചെയ്തിരുന്നു. അന്ന് അവര്‍ നേരിട്ട് ആക്ഷേപം, നടിക്ക് ഒരു പ്രശ്‌നം വന്നപ്പോഴാണ് അവര്‍ പ്രതികരിച്ചതെന്നും സമൂഹത്തിലെ മറ്റ് വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നുമായിരുന്നു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Unni Mukundan's clean reply to his fan who made comment on his facebook post. Fan was trying to insult him through the comment. Actors are supposed to act only fan commented.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam