ഒരു കുട്ടനാടന്‍ ബ്ലോഗില്‍ മമ്മൂക്കയ്ക്ക് വേണ്ടി പാടി ഉണ്ണി മുകുന്ദന്‍! കാണൂ

By Midhun

മമ്മൂക്കയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ഓണചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. മലയാളത്തിലെ തിരക്കഥാകൃത്തുകളില്‍ ശ്രദ്ധേയനായ സേതുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ഒരു കുടുംബ ചിത്രമായിട്ടാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.

റായ് ലക്ഷ്മിയും അനുസിത്താരയുമാണ് ചിത്രത്തില്‍ മമ്മൂക്കയുടെ നായികമാരായി എത്തുന്നത്. അബ്രഹാമിന്‌റെ സന്തതികള്‍ക്കു ശേഷം മമ്മൂക്കയുടെതായി തിയ്യേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം കൂടിയാണ് കുട്ടനാടന്‍ ബ്ലോഗ്. കൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ്‌ നര്‍മ്മത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രത്തിന്റെ കഥ നടക്കുന്നത്.

mammootty-unni mukundan

മദ്ധ്യവയസ്‌കനായ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ബ്ലോഗര്‍ ഹരി. നാട്ടിലെ യുവജനങ്ങള്‍ക്കിടയില്‍ വല്യേട്ടനും മാതൃകാ പുരുഷനുമാണ് ഹരി. ചിത്രത്തില്‍ ഹരി എന്ന ബ്ലോഗറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. പികെ മുരളീധരന്‍,ശാന്ത മുരളി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നടന്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയനായ ശ്രീനാഥാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. ആഗസ്റ്റ് 23നാണ് ഒരു കുട്ടനാടന്‍ ബ്ലോഗ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X