twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമാങ്കത്തെ തകർക്കാൻ നോക്കുന്നു, വ്യക്തിഹത്യയിലേക്ക് പോകരുതെന്ന് ഉണ്ണി, മോഹന്‍ലാല്‍ ഫാന്‍സും രംഗത്ത്

    |

    ഇതുവരെ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും മുതല്‍ മുടക്കിലൊരുക്കിയ സിനിമയാണ് മാമാങ്കം. 55 കോടിയോളമായിരുന്നു സിനിമയ്ക്ക് ആവശ്യമായി വന്നത്. കഴിഞ്ഞ ദിവസം തിയറ്ററുകൡലേക്ക് എത്തിയ സിനിമയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്്. കാണുന്ന സിനിമകള്‍ വിമര്‍ശിക്കാന്‍ പ്രേക്ഷകന് അവകാശം ഉണ്ടെങ്കിലും അത് വ്യക്തിഹത്യയുടെ നിലയിലേക്ക് പോയാല്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് പറയുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.

    മാമാങ്കത്തിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതു ഉണ്ണിയാണ്. മാമാങ്കം എല്ലായിടത്തും അത്യുഗ്രന്‍ പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയ്‌ക്കെതിരെ നടക്കുന്ന ഡിഗ്രേഡിങ് ചൂണ്ടി കാണിച്ചാണ് ഫേസ്ബുക്ക് ലൈവിലൂടെ ഉണ്ണി തുറന്ന് സംസാരിച്ചത്. അതിനൊപ്പം മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബുകാരും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

    ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

    ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

    മലയാള സിനിമയ്ക്ക് വലിയ മുതല്‍ മുടക്ക് കണ്ടെത്താന്‍ പ്രയാസമാണ്. പ്രേക്ഷകര്‍ക്ക് ഇവിടെ വലിയൊരു റോളുണ്ട്. കാരണം നിങ്ങളാണ് മലയാളത്തില്‍ ഏത് തരത്തിലുള്ള സിനിമകള്‍ വരണമെന്ന് തീരുമാനിക്കേണ്ടത്. പല ഭാഷകളിലെ എല്ലാത്തരം സിനിമകളും നാമിന്ന് കാണുന്നുണ്ട്. സിനിമകള്‍ മാത്രമല്ല ഒടിടി പ്ലാറ്റ് ഫോമുകളില്‍ വരുന്ന വെബ് സീരിസുകളും നാം കാണുന്നുണ്ട്.

     ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

    സിനിമ കാണുക, വിര്‍മശിക്കുക. അല്ലാതെ അതൊരു വ്യക്തിഹത്യയിലേക്ക് പോകരുത്. ഡിഗ്രേഡിന്റെ പേരില്‍ ഒരു സിനിമാ വ്യവസായത്തെ ഡിസ്റ്റര്‍ബ് ചെയ്യരുത്. ഇതെന്റെ വിനീതമായ അപേക്ഷയാണ്. നിങ്ങളുടെ പിന്തുണയിലൂടെ ഈ സിനിമ വിജയിക്കട്ടെ എന്നാാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മാമാങ്കം തിയറ്ററുകളില്‍ 100 ദിവസം വിജയകരമായി പൂര്‍ത്തീകരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

    ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

    ഉണ്ണി മുകുന്ദന്‍ മാത്രമല്ല മാമാങ്കത്തിനെതിരെ പ്രചരിക്കുന്ന് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബുകാരും എത്തിയിരിക്കുകയാണ്. റിലീസിന് മുന്‍പും മാമാങ്കത്തിന് സപ്പോര്‍ട്ടുമായി മോഹന്‍ലാല്‍ ഫാന്‍സ് എത്തിയിരുന്നു. എന്നാല്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ സിനിമയിക്കെതിരെയുള്ള പ്രചരണം നടക്കുന്നുണ്ട്. മോഹന്‍ലാല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന ഒരു ഓഡീയി ക്ലിപ്പാണ് വൈറലായി കൊണ്ടിരിക്കുന്നത്.

    മോഹന്‍ലാല്‍ ഫാന്‍സിന്റേതായി പ്രചരിക്കുന്ന ഓഡിയോ

    മോഹന്‍ലാല്‍ ഫാന്‍സിന്റേതായി പ്രചരിക്കുന്ന ഓഡിയോ

    പ്രിയ സുഹൃത്തുക്കളെ നമ്മള്‍ ലാല്‍ സാറിനെ ഇഷ്ടപ്പെടുന്ന ഒരാളും മാമാങ്കം എന്ന സിനിമയെ ഡിഗ്രേഡ് ചെയ്യുന്ന വിധത്തില്‍ ഗ്രൂപ്പുകളില്‍ പോസ്റ്റ്് ചെയ്യാന്‍ പാടില്ല. കാരണം ഇത് ലാല്‍ സാറിന്റെ പേജില്‍ വന്ന സിനിമയാണ്. നമ്മള്‍ മോശമാണെന്ന് പ്രചരിപ്പിക്കാന്‍ പാടില്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതില്‍ നിന്നും അവരെ പിന്തരിപ്പിക്കണം. എല്ലാ ജില്ലാ കമ്മിറ്റി അംഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. ലാല്‍ സാറിന്റെ കൂടെ താല്‍പര്യമുള്ള വിഷയമാണ്. ഇനി ആരും അങ്ങനെ ചെയ്യരുത്.. എന്നും ഓഡിയോയില്‍ പറയുന്നു. അതേ സമയം ഇത് സത്യമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.

     ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

    ലോകത്താകമാനം 2000 തിയറ്ററുകളിലായിട്ടാണ് മാമാങ്കം റിലീസ് ചെയ്തത്. കേരളത്തില്‍ മാത്രം 400 ന് മുകളില്‍ സ്‌ക്രീനുകളുണ്ടായിരുന്നു. ആദ്യദിനം 23 കോടിയോളം രൂപ ബോക്‌സോഫീസില്‍ നേടിയിരിക്കുകയാണെന്നാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി പറയുന്നത്. മമ്മൂട്ടിയും ഇത് സ്ഥിരികരിച്ച് കൊണ്ട് നിര്‍മാതാവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതോടെ മലയാളത്തിലെ സകല റെക്കോര്‍ഡുകളും സിനിമ മറികടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സമ്മിശ്ര പ്രതികരണങ്ങള്‍ നേടി മാമാങ്കം ലോകം മുഴുവന്‍ തരംഗമുണ്ടാക്കി കൊണ്ടിരിക്കുകയാണ്.

    English summary
    Unni Mukundan Talks About Mamangam Movie Degrading
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X