twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്രൂസ് ലീയായി ഉണ്ണി മുകുന്ദന്‍ ; 25 കോടിയുടെ അക്ഷന്‍ ത്രില്ലറുമായി വൈശാഖ്

    |

    മല്ലൂ സിങ്ങ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശഷം വൈശാഖ് - ഉണ്ണി മുകുന്ദന്‍ കൂട്ടുകെട്ടില്‍ പുതിയ സിനിമ. ബ്രൂസ് ലീ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. മധുരരാജ, പുലിമുരുകന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഉദയകൃഷ്ണ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വൈശാഖും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നത്.

    ഒരു കൈയില്‍ തോക്കുമായി നില്‍ക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്. ആനന്ദ് രാജേന്ദ്രനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അനീഷ് ആണ് മോഷന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഗംഭീര മേക്കോവറിലാണ്‌ ഉണ്ണി മുകുന്ദന്‍ എത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടൊവീനോ തോമസ് തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

    unni mukundan

    ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ബിഗ് ബജറ്റ് ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നത്. 25കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറാകും. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ പ്രഖ്യാപനം. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം 2021ല്‍ മാത്രമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളു.

    വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ചിത്രം കുടുംബപ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ തിയേറ്ററില്‍ ആഘോഷമാക്കാന്‍ പറ്റുന്ന ഒന്നായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മാന്‍ ഓഫ് ആക്ഷന്‍ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ച ആക്ഷന്‍ ത്രില്ലറായി ഒരുക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

    Recommended Video

    Unni Mukundan reveals the reasons why he got the part In mamangam | FilmiBeat Malayalam

    വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരന്‍, അലന്‍സിയാര്‍, ശ്രീനിവാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ. മാക്ട്രോ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

     സ്വിം സ്യൂട്ടിൽ പൂളിൽ ഗർഭകാലം ആഘോഷമാക്കി അനുഷ്ക ശർമ! നടിയോട് സാമന്തയ്ക്ക് ഒരു കാര്യം പറയാനുണ്ട് സ്വിം സ്യൂട്ടിൽ പൂളിൽ ഗർഭകാലം ആഘോഷമാക്കി അനുഷ്ക ശർമ! നടിയോട് സാമന്തയ്ക്ക് ഒരു കാര്യം പറയാനുണ്ട്

    English summary
    Unni Mukundan To Be Bruce Lee In A Mass Action Flick With 25 Crore Budget
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X