ഉണ്ണി മുകുന്ദനും ഒരു കാറും പിന്നെ അല്‍പ്പം റൊമാന്‍സും പുതിയ ഇതിഹാസ
ഇതിഹാസയിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ഇതിഹാസം വരച്ചിട്ട സംവിധായകന്‍ ബിനു എസ് പുതിയ സിനിമയുമായി എത്തുന്നു. ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രമൊരുക്കുന്നത്. മസില്‍ അളിയന്‍ ഇമേജില്‍ നിന്നും ഒരു കാര്‍ മെക്കാനിക്കിന്റെ വേഷത്തിലാണ് ഉണ്ണി ചിത്രത്തില്‍ അഭിനയിക്കുക. ഇതിഹാസയെ മുന്നോട്ട് നയിച്ചത് രണ്ട് മന്ത്രമോതിരങ്ങളായിരുന്നുവെങ്കില്‍ പുതിയ ചിത്രത്തില്‍ താരമാകുന്നത് ഒരു കാറാണ്.
നായകന്‍, അയാളുടെ പ്രണയം, ഒരു കാര്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിയ്ക്കുന്നതെന്ന് ബിനു പറയുന്നു. വന്‍ താരനിരയൊന്നുമില്ലാതെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇതിഹാസ. എന്നാല്‍ പുതിയ ചിത്രം അങ്ങനെയല്ലെന്നാണ് അറിയുന്നത്.

ഒരു എന്റര്‍ടൈനറിന് വേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ പറയുന്നു. റൊമാന്‍സ്, കോമഡി, ഫൈറ്റ്, സോംഗ്‌സ് മാത്രമല്ല ഉണ്ണി മുകുന്ദന്റെ ലുക്കിനെ ചിത്രത്തന് വേണ്ടി പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും.
അനില്‍ നാരായണനാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്. ചിത്രത്തിനായി ഒരു പുതുമുഖ നായികയെയാണ് സംവിധായകന്‍ തിരയുന്നത്. കേരളത്തില്‍ തന്നെയാകും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയെന്ന് സംവിധായകന്‍. ആദ്യ ചിത്രം നേടിയ വിജയം ബിനുവിന്റെ പുതിയ ചിത്രവും ആവര്‍ത്തിയ്ക്കുമോ എന്നറിയാന്‍ ഇതിഹാസയുടെ ആരാധകര്‍ക്കും ആകാംഷയുണ്ട്.


Click it and Unblock the Notifications











