ദി ഗ്രേറ്റ് ഫാദറിന് ശേഷം കാര്‍ക്കശ്യക്കാരനായ കോളേജ് പ്രൊഫസറായി മമ്മൂട്ടി, കൂടെ ഉണ്ണി മുകുന്ദനും

നായകനെ കവച്ചുവെക്കുന്ന രീതിയിലുള്ള ആകാരവടിവുള്ള താരത്തോടൊപ്പം അഭിനയിക്കാന്‍ മുന്‍നിര താരങ്ങള്‍ വരെ മടിച്ചു നിന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

By Nihara

പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ഒരുമിക്കുന്നു. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ ഹനീഫ് അദേനിയുടെ ദി ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം.

കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിയായാണോ ഉണ്ണി മുകുന്ദന്‍ എത്തുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഇതു സംബന്ധിച്ചുള്ള യാതൊരുവിധ സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല. ചിത്രത്തിന്റെ പേരും നായികയെയുമൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഫയര്‍മാന് ശേഷം ഇരുവരും

മമ്മൂട്ടിയും ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്നു

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്‍. ഈ കലാകാരന്റെ കഴിവിനനുസരിച്ച മികച്ച കഥാപാത്രങ്ങള്‍ ഇതുവരെയും ഉണ്ണിക്ക് ലഭിച്ചിട്ടില്ല. നായകനെ കവച്ചുവെക്കുന്ന രീതിയിലുള്ള ആകാരവടിവുള്ള താരത്തോടൊപ്പം അഭിനയിക്കാന്‍ മുന്‍നിര താരങ്ങള്‍ വരെ മടിച്ചു നിന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ബോംബെ മാര്‍ച്ച് 12 ലൂടെയാണ് മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ആദ്യമായി ഒരുമിച്ചത്. ചിത്രം ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു. പിന്നീട് ഫയര്‍മാനിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചു. പ്രമേയം കൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മേലുദ്യോഗസ്ഥന്റെ കീഴില്‍ കൃത്യതയോടെ ജോലി ചെയ്യുന്ന സബോഡിനേറ്റായി ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു.

ഇരുവരും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം

ക്യംപസ് പശ്ചാത്തലത്തില്‍

ഉണ്ണി മുകുന്ദനും മമ്മൂട്ടിയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ക്യാംപസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാസ് ത്രില്ലറായ ചിത്രത്തിന്റെ പശ്ചാത്തലം ഗവണ്‍മെന്റ് കോളേജാണ്.

റഫ് ആന്‍ഡ് ടഫാണ്

കര്‍ക്കശനായ അധ്യാപകനായി മമ്മൂട്ടി

വളരെ കാര്‍ക്കശ്യനായ യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ലുക്കിലും ഭാവത്തിലുമടക്കം റഫ് ആന്‍ഡ് ടഫായ പ്രൊഫസറായാണ് മെഗാസ്റ്റാര്‍ എത്തുന്നത്.

മുകേഷും സലീം കുമാറും വേഷമിടുന്നു

വൈസ് പ്രിന്‍സിപ്പലായി മുകേഷ്

മമ്മൂട്ടിയെയും ഉണ്ണി മുകുന്ദനെയും കൂടാതെ മുകേഷും സലീം കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X