സോഷ്യല്‍ മീഡിയയില്‍ നിന്നും അവധിയെടുക്കയാണെന്ന് ഉണ്ണി മുകുന്ദന്‍! കാരണം ഇതാണ്‌

By Midhun Raj

ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്‍. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് താരം എത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍ പങ്കുവെക്കാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. ഉണ്ണി മുകുന്ദന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Unni Mukudan

സമൂഹ മാധ്യമങ്ങളില്‍ നിന്നും താല്‍ക്കാലിക അവധി എടുക്കുകയാണെന്നാണ് താരം അറിയിച്ചിരിക്കുന്നത്. അഭിനയിക്കാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടാണ് തീരുമാനമെന്നും നടന്‍ അറിയിച്ചു. മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചെന്നും ഇടവേളയ്ക്ക് ശേഷം കാണാമെന്നുമാണ് ഉണ്ണിയുടെ കുറിപ്പ് വന്നിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്: സുഹൃത്തുക്കളെ മേപ്പടിയാന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ എന്റെ എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്നും അവധിയെടുക്കുകയാണ്. ഒപ്പമുളളവര്‍ എനിക്ക് വേണ്ടി ആ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുകയും പ്രോജക്ടിന്റെ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. ഇനി തിയ്യേറ്ററില്‍ കാണാം. നന്ദി. നിങ്ങളുടെ ഉണ്ണി മുകുന്ദന്‍. നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പഴയ ഇന്‍ലന്‍ഡില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിന്റെ മാതൃകയിലും ഈ സന്ദേശം ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാമാങ്കത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സിനിമയാണ് മേപ്പടിയാന്‍. സിനിമയ്ക്ക് വേണ്ടി നേരത്തെ നടന്‍ ശരീര ഭാരം കൂട്ടിയിരുന്നു. മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കറിന് പിന്നാലെയാണ് മേപ്പടിയാനിലെ കഥാപാത്രത്തിനായി ഉണ്ണി തയ്യാറെടുപ്പുകള്‍ നടത്തിയത്.

നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണി മുകുന്ദനൊപ്പം സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ശ്രീനിവാസന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് ചെയ്യുന്നു. രാഹുല്‍ സുബ്രഹ്മണ്യമാണ് മേപ്പടിയാനിലെ പാട്ടുകള്‍ ഒരുക്കുന്നത്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X