ശരത് എ ഹരിദാസന്റെ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍
തിരക്കഥാകൃത്തും പരസ്യചിത്ര സംവിധായകനുമായ ശരത് എ ഹരിദാസന്‍ ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു സലാല മൊബൈല്‍സ്. ദുല്‍ഖര്‍ സല്‍മാന്‍-നസ്രിയ നസീം ജോഡികളുമായി എത്തിയ ചിത്രം കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞൊരു പ്രണയകഥയായിരുന്നു. പല മികച്ച ഘടകങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പക്ഷേ ചിത്രത്തിലെ ഗാനങ്ങള്‍ വലിയ ഹിറ്റായി മാറിയിരുന്നു.
ശരത് ഹരിദാസന്‍ വീണ്ടുമൊരു ചിത്രം സംവിധാനംചെയ്യാനൊരുങ്ങുകയാണ്. ഇത്തവ ഉണ്ണി മുകുന്ദനെയാണ് ശരത് നായകനാക്കി നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. നായിക ഉള്‍പ്പെടെയുള്ള താരങ്ങളെ നിര്‍ണയിച്ചുവരുകയാണ്.

സലാല മൊബൈല്‍സിലൂടെ സംവിധായകനാകുന്നതിന് മുമ്പേ ശരത് പ്രശസ്ത തമിഴ് സംവിധായകന്‍ ശങ്കര്‍ നിര്‍മ്മിച്ച ആനന്ദപുരത്ത് വീട് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുണ്ട്. വാട്ടര്‍ കളര്‍ പിക്ചര്‍ എന്നൊരു പരസ്യചിത്രക്കമ്പനിയും ശരത് നടത്തിവരുന്നുണ്ട്.
ഏറെനാളായി സിനിമയിലുണ്ടെങ്കിലും നടന്‍ ഉണ്ണി മുകുന്ദന് ഇതുവരെ സ്വന്തമായൊരു ഹിറ്റ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച ഉണ്ണി നായകനായ ചിത്രം സാമ്രാജ്യം 2 നിയമക്കുരുക്കുകള്‍ കാരണം റിലീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഉണ്ണിയുടെ പേരിലുള്ള വലിയ ഹിറ്റ് മല്ലു സിങ് മാത്രമാണ്. ഇപ്പോള്‍ റിലീസിന് തയ്യാറായിക്കുകൊണ്ടിരിക്കുന്ന ലാല്‍ ജോസ് ചിത്രം വിക്രമാദിത്യനില്‍ ഉണ്ണി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications











