ദിലീപിന് പിന്നാലെ ഉണ്ണിമുകുന്ദനും, വ്യത്യസ്ത ഗെറ്റപ്പുകളില്‍ ഞെട്ടിക്കും!!
മലയാള സിനിമയില്‍ മുഴുനീള പെണ്‍ വേഷം കെട്ടി മായാമോഹിനിയില്‍ അതിഗംഭീരമായി ദിലീപ് അഭിനയിച്ചു. പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം തിയേറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത് കോടികളാണ്. അടുത്തിടെ തമിഴിലെ ശിവകാര്‍ത്തികേയന്‍ പെണ്‍ വേഷത്തില്‍ അഭിനയിച്ച റെമോ എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ നേടി. ബക്കിരാജ് കണ്ണനാണ് റെമോ സംവിധാനം ചെയ്തത്.
ഇപ്പോഴിതാ ഇവര്‍ക്കെല്ലാം പിന്നാലെ യുവനടന്‍ ഉണ്ണിമുകുന്ദനും പെണ്‍ വേഷം കെട്ടാന്‍ ഒരുങ്ങുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രം എന്ന ചിത്രത്തിലാണ് ഉണ്ണിമുകുന്ദന്‍ പെണ്‍ വേഷത്തില്‍ എത്തുന്നത്. ഇതുവരെ ആരാധകര്‍ കാണാത്ത വ്യത്യസത ഗെറ്റപ്പുകളിലും ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുമെന്നാണ് സൂചന.

ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചാണക്യതന്ത്രം ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നാണ് അറിയുന്നത്. ചാണക്യനെ പോലെ തന്ത്രശാലിയായ ഒരു പോരാളിയുടെ വേഷത്തിലായിരിക്കും ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആടുപുലിയാട്ടം എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ദിനേശ് പള്ളത്താണ് ചാണക്യതന്ത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സായ് കുമാര്‍, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍, നിയാസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രത്തെ അവതരിപ്പിക്കും.

ജയറാമും ഉണ്ണിമുകുന്ദനും നായകന്മാരായി എത്തിയ അച്ചായന്‍സ് എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അതേസമയം, ഉണ്ണിമുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം ഇരയുടെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. ഈ മാസം തന്നെ ചിത്രം തിയേറ്ററുകളില്‍


Click it and Unblock the Notifications











