ഉണ്ണി മുകുന്ദന്‍ എന്നെ 'അമ്മ' എന്നാണ് വിളിയ്ക്കുന്നത്: ചാര്‍മിള
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തിയിരിയ്ക്കുകയാണ് പഴയ കാല നായിക ചാര്‍മ്മിള. ദാമ്പത്യ ജീവിതവും പ്രശ്‌നങ്ങളും ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ സിനിമയില്‍ ആശ്വാസം കണ്ടെത്തുകയാണ് താരം. ഷൂട്ടിംഗ് സെറ്റില്‍ വീണ്ടും എത്തിയതിന്റെ ആവേശവും താരം മറച്ച് വയ്ക്കുന്നില്ല.വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് ചാര്‍മ്മിള തിരിച്ചെത്തിയത്.
ഉണ്ണി മുകുന്ദന്റെ അമ്മയുടെ വേഷമാണ് ചാര്‍മ്മിളയ്ക്ക്. ഉണ്ണി തന്നെ അമ്മയെന്നാണ് വിളിയ്ക്കാറെന്ന് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്രേ. വിക്രമാദിത്യനില്‍ അനൂപ് മേനോനാണ് ചാര്‍മ്മിളയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ അഭിനയിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിക്രമാദിത്യന്‍ സംവിധാനം ചെയ്തത് ലാല്‍ ജോസാണ്. ഷൂട്ടിംഗിലുടനീളം തന്നെ ഉണ്ണി മുകുന്ദന്‍ അമ്മയെന്നാണ് വിളിച്ചതെന്നും ഇത് തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും ചാര്‍മിള പറഞ്ഞു.


Click it and Unblock the Notifications