ഉണ്ണിയ്ക്ക് ഒരു സാധാരണ പെണ്‍കുട്ടിയെ വേണം

By Aswathi

ശരീര സൗന്ദര്യത്തില്‍ അധീവ ശ്രദ്ധകൊടുത്ത് ഉണ്ണി മുകുന്ദന്‍ ബോഡി ബില്‍ഡപ്പൊക്കെ നടത്തയപ്പോള്‍ ചിലര്‍ കരുതി പുതിയ സിനിമയ്ക്ക് വേണ്ടിയാണെന്ന്. സിനിമയ്ക്ക് വേണ്ടി തന്നെ, പക്ഷെ അതിനു പിന്നിന്‍ മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. ഒരു പെണ്ണിനെ വിവാഹം കഴിച്ച് സെറ്റില്‍ഡ് ആകാനുള്ള സമയമൊക്കെ തനിക്കും ആയെന്നാണ് ഉണ്ണി പറയുന്നത്. ഈ സെപ്തംബര്‍ വന്നാല്‍ ഉണ്ണിയ്ക്ക് 26 വയസ്സ് തികയുകയാണ്.

കൂട്ടുകാരൊക്കെ പെണ്ണുകെട്ടി ബിസിയായി. അവരെയൊക്കെ കാണുമ്പോള്‍ വീട്ടില്‍ നിന്ന് സമ്മര്‍ദ്ദം കൂടി. ലേറ്റ് മാരാജാണ് നല്ലതെന്ന് ഉണ്ണി ആദ്യം വിശ്വസിച്ചിരുന്നു. എന്നാല്‍ അങ്ങനെയല്ലെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു. ഒരു സാധാരണ പെണ്‍കുട്ടിയാണ് ഉണ്ണി മുകുന്ദന്‍ സങ്കല്‍പത്തില്‍.

മസില്‍ സുന്ദരികളെ വീഴ്താനാണോ?

ഉണ്ണിയ്ക്ക് ഒരു സാധാരണ പെണ്‍കുട്ടിയെ വേണം

മസിലുണ്ടാക്കിയത് സുന്ദരികളെ വീഴ്ത്താന്‍ വേണ്ടിയല്ല. എങ്കിലും ഒരു സിനിമാ നടനെന്ന നിലയില്‍ തന്നെ പെണ്‍കുട്ടികള്‍ വിളിക്കാറൊന്നുമില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

ഉണ്ണിയോടാരും പ്രണയാഭ്യര്‍ത്ഥന നടത്തിയില്ലേ?

ഉണ്ണിയ്ക്ക് ഒരു സാധാരണ പെണ്‍കുട്ടിയെ വേണം

എനിക്ക് മുമ്പ് സിനിമയില്‍ ഉള്ളവരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ആരാധികമാരുടെ കത്ത് കൊണ്ട് മുറി നിറഞ്ഞുവെന്ന്. എന്നാല്‍ സിനിമയില്‍ വന്നിട്ട് ഇത്രയുമായിട്ടും ഉണ്ണിക്കൊരു കത്തോ മെയ്‌ലോ കിട്ടിയിട്ടില്ലത്രെ.

ഇതൊന്നും പരാതിയല്ല കേട്ടോ!

ഉണ്ണിയ്ക്ക് ഒരു സാധാരണ പെണ്‍കുട്ടിയെ വേണം

പക്ഷെ ഇതൊന്നു ഉണ്ണിയുടെ പരാതിയല്ല കേട്ടോ. പേഴ്‌സണലായിട്ട് കത്തുകളോ നിലക്കാത്ത ഫോണ്‍ കോളുകളോ വരാറില്ലെന്നാണ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായതുകൊണ്ടാവാം ഇപ്പോള്‍ കത്തുകളൊന്നുമില്ലാത്തതെന്നും ഉണ്ണി പറഞ്ഞു.

മീശ ഒരു പ്രശ്‌നമാണ്!

ഉണ്ണിയ്ക്ക് ഒരു സാധാരണ പെണ്‍കുട്ടിയെ വേണം

അടുത്ത സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ പറയും മീശയുള്ള മുഖമാണ് നല്ലതെന്ന്. പക്ഷെ ഈ മീശകൊണ്ട് തനിക്ക് അമിതപ്രായം തോന്നിക്കുന്നു എന്ന പരാതിയുണ്ട് താരത്തിന്. പോരാത്തതിന് തടിയും.

 ശരിക്കും എത്രയാ വയസ്സ്?

ഉണ്ണിയ്ക്ക് ഒരു സാധാരണ പെണ്‍കുട്ടിയെ വേണം

ഉണ്ണിയെ കണ്ടാല്‍ ഒരു 30, 35 തോന്നിക്കുമെങ്കിലും ഈ സെപ്തംബര്‍ വന്നാല്‍ 26 തികയുന്നതേയുള്ളൂ.

വിവാഹത്തിനെന്തിത്ര തിരക്ക്?

ഉണ്ണിയ്ക്ക് ഒരു സാധാരണ പെണ്‍കുട്ടിയെ വേണം

കൂട്ടുകാരൊക്കെ വിവാഹിതരായപ്പോള്‍ വീട്ടില്‍ നിന്ന് സമ്മര്‍ദ്ദമായി. ബാധ്യതകളൊക്കെ തീര്‍ത്തു. ഇപ്പോള്‍ അല്പം പിടിച്ചു നില്‍ക്കാനുള്ള വകയൊക്കെയായി. ഇനിയേതായാലും രണ്ട് വര്‍ഷത്തിനുള്ളില്‍ വിവാഹം കഴിക്കാനാണ് ഉണ്ണിയുടെ തീരുമാനം

സിനിമാ ഫീല്‍ഡില്‍ നിന്നാകുമോ?

ഉണ്ണിയ്ക്ക് ഒരു സാധാരണ പെണ്‍കുട്ടിയെ വേണം

ഒരിക്കലും തന്റെ വധു സിനിമാ ഫീല്‍ഡില്‍ നിന്നായിരിക്കില്ല. രണ്ടാളും ഒരേ ഫീല്‍ഡില്‍ നിന്നാവുമ്പോള്‍ ശരിയാകില്ലെന്നാണ് ഉണ്ണി പറയുന്നത്. അവരോട് അഭിനയം നിര്‍ത്താന്‍ എനിക്ക് പറയാന്‍ കഴിയില്ല. അവര്‍ക്കത് വിഷമമാകും. ഞാന്‍ അഭിനയിക്കുമ്പോള്‍ എനിക്കുവേണ്ടി അഭിനയം നിര്‍ത്താന്‍ എങ്ങനെ പറയും എന്നാണ് ഉണ്ണി ചോദിക്കുന്നത്.

അപ്പോള്‍ പ്രേമിക്കുന്നില്ലേ?

ഉണ്ണിയ്ക്ക് ഒരു സാധാരണ പെണ്‍കുട്ടിയെ വേണം

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്നതുപോലെ ഉണ്ണിക്കൊരാളോട് ഇഷ്ടം തോന്നി പറഞ്ഞാലും അത് ഏല്‍ക്കില്ല. സിനിമാ നടനെന്ന ബഹുമാനം നല്‍കിക്കളയും. അടുത്ത് മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ട് ചെറിയൊരു പേടിയുമുണ്ട്.

ഭാവി വധു എങ്ങിനെ വേണം?

ഉണ്ണിയ്ക്ക് ഒരു സാധാരണ പെണ്‍കുട്ടിയെ വേണം

ഒരു സാധാരണ പെണ്‍കുട്ടി. സിനിമാ നടനെന്ന നിലയില്‍ പ്രതീക്ഷയോടെ വന്നാല്‍ നിരാശപ്പെടും. താനൊരു സാധാരണക്കാരനാണ്. ചേച്ചിയും അമ്മയും ടീച്ചറാണ്. അതുപോലെ എന്തെങ്കിലും ചെറിയ ജോലിയുള്ള കുട്ടി. വീട്ടിലെ ജോലിയൊക്കെ ചെയ്യണം. അമ്മയെ സഹായിക്കണം. അത്രമാത്രം.

സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍?

ഉണ്ണിയ്ക്ക് ഒരു സാധാരണ പെണ്‍കുട്ടിയെ വേണം

ഒരു സിനിമാ നടന്‍ ആയില്ലെങ്കില്‍ താനൊരു ആര്‍മി ഓഫീസറാകുമായിരുന്നു എന്നാണ് ഉണ്ണി പറയുന്നത്. പോലീസാകുന്നതും ആര്‍മിയില്‍ ചേരുന്നതും അമ്മയ്ക്ക് വലിയ ഇഷ്ടമാണത്രെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X